Jump to content

എരുമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടക്കൻ കേരളത്തിലെ ഹിന്ദു മതത്തിലെ ഒരു ജാതി വിഭാഗമാണു എരുമാൻ. ഇവരെ എരുവാൻ എന്നും അറിയപ്പെടുന്നു. ഈ വിഭാഗത്തിൽ കോലയാൻ,മണിയാണി , കുറുംബ ജനവിഭാഗം യാദവ എന്നിവ ഉൾപ്പെടുന്നു. ശ്രീകൃഷ്ണന്റെ യാദവകുലത്തിൽ പെട്ടവരാണ് തങ്ങൾ എന്നു ഇവർ[അവലംബം ആവശ്യമാണ്] വിശ്വസിക്കുന്നു. ശ്രീകൃഷ്ണന്റെ കാലശേഷം ദ്വാരകയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ യാദവരുടെ പിന്മുറക്കാരാണ് എന്നാണു വിശ്വാസം.

ചരിത്രം[തിരുത്തുക]

ദ്വാരകയിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കായി പുറപ്പെട്ടവരിലെ ഒരു സംഘം ഗോകർണ്ണം, മംഗലാപുരം വഴി കോലത്ത നാട്ടിലും തുളു നാട്ടിലും എത്തി എന്നു വിശ്വസിക്കുന്നു. മണിയാണി എന്നത് ജാതിപ്പേർ അല്ലെന്നും കർണ്ണാടക ദേശത്ത്കാർ കൽ‌പ്പണിയിൽ പ്രാവിണ്യമുള്ളയാൾ എന്ന നിലയിൽ നൽകുന്ന ബഹുമതിപേരാണെന്നും ഒരു അഭിപ്രായമുണ്ട്. മറ്റുപിന്നോക്ക ജാതിയിലാണു കേരള ഗസറ്റിൽ ഉൾപ്പേടുത്തിയിരിക്കുന്നുവെങ്കിലും പേരിനൊപ്പം മണിയാണി എന്നോ നായർ എന്നോ ജാതിപ്പേർ ഇവരിൽ ചിലർ ചേർക്കാറുണ്ട്. കൽപ്പണി, ക്ഷേത്രങ്ങളും, രാജ ഭവനങ്ങളും നിർമ്മിക്കലും, കന്നുകാലി വളർത്തലുമായി കഴിഞ്ഞുപോന്ന കർണാടക ദേശക്കാർ ഇങ്ങോട്ട് കുടിയേറിപ്പാർത്തു എന്നു കരുതുന്നതാണു യുക്തി. കൊയക്കാട്ട്. കരക്കാട്ടിടം, കല്യാട് താഴത്ത് വീട്, തുടങ്ങിയ[അവലംബം ആവശ്യമാണ്] ജന്മിമാരുടേതും ചിറക്കൽ കോവിലകംപോലുള്ള രാജവംശങ്ങളുടെയും ഭൂമി വാരത്തിനും,കാണത്തിനു വാങ്ങിയും കൃഷി ചെയ്തു വന്നു. ക്രമേണ മൂന്നു തൊഴിലും (കൃഷി, കാലി വളർത്തൽ, കെട്ടിടം പണി) ഇവരുടെ ജീവിത ഉപാധിയായി മാറി. ക്ഷേത്ര നിർമ്മാണം, അമ്പലങ്ങളിലെ പൂജ ആവശ്യത്തിനുള്ള പാൽ ,വയത്തൂർ കാലിയാർ ശിവക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം എന്നിവിടങ്ങളിലെ ഊട്ടുത്സവങ്ങൾക്കാവശ്യമായ മോര്,നെയ്യ് എന്നിവ എത്തിക്കുക, തുടങ്ങിയ പ്രവൃത്തികളിലും ഏർപ്പെട്ടിരുന്നതിനാൽ ഇവരെ നായർ വിഭാഗമായി കണക്കാക്കിയിരുന്നു.

"https://ml.wikipedia.org/w/index.php?title=എരുമാൻ&oldid=3830002" എന്ന താളിൽനിന്ന് ശേഖരിച്ചത്