എപിഎൽ (പ്രോഗ്രാമിംഗ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എപിഎൽ
ശൈലി:Array, functional, structured, modular
പുറത്തുവന്ന വർഷം:നവംബർ 27, 1966; 57 വർഷങ്ങൾക്ക് മുമ്പ് (1966-11-27)[1]
രൂപകൽപ്പന ചെയ്തത്:Kenneth E. Iverson
വികസിപ്പിച്ചത്:Larry Breed, Dick Lathwell, Roger Moore and others
ഡാറ്റാടൈപ്പ് ചിട്ട:Dynamic
പ്രധാന രൂപങ്ങൾ:
  • APL\360
  • APL\1130
  • APL*Plus
  • Sharp APL
  • APL2
  • Dyalog APL
  • NARS2000
  • APLX
  • GNU APL
സ്വാധീനിച്ചത്:
അനുവാദപത്രം:Proprietary, open source
വെബ് വിലാസം:aplwiki.com

1960-കളിൽ കെന്നത്ത് ഇ. ഐവർസൺ വികസിപ്പിച്ചെടുത്ത ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് എപിഎൽ (എ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്ന പുസ്തകത്തിൻ്റെ പേരിലുള്ളത്)[3].മൾട്ടിഡൈമൻഷണൽ അറേയാണ് ഇതിൻ്റെ കേന്ദ്ര ഡാറ്റാ ടൈപ്പ്. ഒട്ടുമിക്ക ഫംഗ്‌ഷനുകളെയും ഓപ്പററ്റേഴസിനെയും പ്രതിനിധീകരിക്കുന്നതിന് ഇത് പ്രത്യേക ഗ്രാഫിക് ചിഹ്നങ്ങളുടെ ഒരു വലിയ ശ്രേണി ഉപയോഗിക്കുന്നു[4]. കൺസെപ്റ്റ് മോഡലിംഗ്, സ്‌പ്രെഡ്‌ഷീറ്റുകൾ, ഫങ്ഷണൽ പ്രോഗ്രാമിംഗ്,[5], കമ്പ്യൂട്ടർ മാത്ത് പാക്കേജുകൾ എന്നിവയുടെ വികസനത്തിൽ ഇത് ഒരു പ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്.[6]മറ്റ് നിരവധി പ്രോഗ്രാമിംഗ് ഭാഷകൾക്കും ഇത് പ്രചോദനം നൽകിയിട്ടുണ്ട്.[7][8]

ചരിത്രം[തിരുത്തുക]

മാത്തമാറ്റിക്കൽ നൊട്ടേഷൻ[തിരുത്തുക]

അറേകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാത്തമാറ്റിക്കൽ നൊട്ടേഷൻ കെന്നത്ത് ഇ. ഐവർസൺ വികസിപ്പിച്ചെടുത്തു, 1957-ൽ ഹാർവാർഡ് സർവകലാശാലയിൽ ഈ നോട്ടേഷൻ ഉപയോഗിച്ച് തുടങ്ങി. 1960-ൽ അദ്ദേഹം ഐബിഎമ്മിൽ ജോലി ആരംഭിച്ചു, അവിടെ അദ്ദേഹം ആദിൻ ഫാൽക്കോഫുമായി ചേർന്ന് ഈ നൊട്ടേഷൻ വികസിപ്പിക്കുകയും 1962-ൽ തൻ്റെ എ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.[3]അതിൻ്റെ ആമുഖം ഇപ്രകാരം പറയുന്നു:

ഫങ്ഷൻസിന്റെ കൃത്യമായ അല്ലെങ്കിൽ ഏകദേശ മൂല്യങ്ങൾ കണക്കാക്കാൻ, അൽഗോരിതങ്ങൾ അല്ലെങ്കിൽ പ്രോഗ്രാമുകൾ എന്ന് വിളിക്കുന്ന ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ സൃഷ്ടിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും അപ്ലൈഡ് മാത്തമാറ്റിക്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രോഗ്രാമിംഗ് ഭാഷ എന്നറിയപ്പെടുന്ന സ്ട്രക്ചേർഡ് നൊട്ടേഷൻ ഉപയോഗിച്ചാണ് ഈ അൽഗോരിതങ്ങൾ എഴുതിയിരിക്കുന്നത്, അത് അവയെ ഫലപ്രദമായി വിവരിക്കാൻ സഹായിക്കുന്നു. പ്രോഗ്രാമിംഗ് ഭാഷ സങ്കീർണ്ണമായ നടപടിക്രമങ്ങൾ ചിട്ടയായും മനസ്സിലാക്കാവുന്നതിലും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം നൽകുന്നു. അൽഗോരിതങ്ങളും പ്രോഗ്രാമിംഗ് ഭാഷകളും ഉപയോഗിക്കുന്നതിലൂടെ, ഗണിതശാസ്ത്രജ്ഞർക്കും മറ്റ് ശാസ്ത്രജ്ഞന്മാർക്കും എഞ്ചിനീയറിംഗ്, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ കാര്യക്ഷമമായും കൃത്യമായും പരിഹരിക്കാൻ കഴിയും. അടിസ്ഥാനപരമായി, റിയൽ വേൾഡ് പ്രശ്നങ്ങളിലേക്ക് ഗണിതശാസ്ത്ര ആശയങ്ങളുടെ പ്രയോഗം പ്രാപ്തമാക്കുന്ന ഉപകരണങ്ങളാണ് പ്രോഗ്രാമിംഗ് ഭാഷകൾ.

വരാനിരിക്കുന്ന കമ്പ്യൂട്ടറുകൾക്കായി ഐബിഎം ബറോസ് ബി 5000, സ്റ്റാക്ക് മെഷീനുകൾ വേഴ്സസ് രജിസ്റ്റർ മെഷീനുകൾ എന്നിവ പോലുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളെക്കുറിച്ചുള്ള ഹ്രസ്വ ഗവേഷണ റിപ്പോർട്ടുകൾക്കായി ഐബിഎമ്മിനുള്ളിൽ ഈ നൊട്ടേഷൻ ഉപയോഗിച്ചു.

1963-ൽ പ്രസിദ്ധീകരിക്കുന്ന ഫ്രെഡ് ബ്രൂക്‌സിനൊപ്പം ഓട്ടോമാറ്റിക് ഡാറ്റാ പ്രോസസ്സിംഗ് എന്ന പുസ്തകത്തിനായി എഴുതിയ എ പ്രോഗ്രാമിംഗ് ലാംഗ്വേജ് എന്ന അധ്യായത്തിൻ്റെ ഡ്രാഫ്റ്റിലും ഐവർസൺ തൻ്റെ നൊട്ടേഷൻ ഉപയോഗിച്ചു.[9][10]

1979-ൽ, എപിഎല്ലിലെ പ്രവർത്തനത്തിന് ഐവർസണിന് ട്യൂറിംഗ് അവാർഡ് ലഭിച്ചു.[11]

ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയിലേക്കുള്ള വികസനം[തിരുത്തുക]

1962-ൽ തന്നെ, ഒരു സമ്പൂർണ്ണ കമ്പ്യൂട്ടർ സിസ്റ്റത്തെ വിവരിക്കുന്നതിനുള്ള നൊട്ടേഷൻ ഉപയോഗിക്കാനുള്ള ആദ്യ ശ്രമം നടന്നത്, ഫാൽക്കോഫ്, വില്യം സി കാർട്ടറുമായി ചർച്ച ചെയ്തതിന് ശേഷമാണ്, മെഷീനുകൾക്കായുള്ള നിർദ്ദേശങ്ങൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനായാണ് പിന്നീട് ഐബിഎം സിസ്റ്റം/360 കുടുംബമായി മാറിയത്.

അവലംബം[തിരുത്തുക]

  1. "APL Quotations and Anecdotes". jsoftware.com. Retrieved April 14, 2018.
  2. "std::iota". cppreference.com.
  3. 3.0 3.1 Kenneth E. Iverson (1 ഡിസംബർ 1962), A Programming Language, Wiley, ISBN 978-0-471-43014-8, OL 26792153M, retrieved 2023-08-06Wikidata Q105954505
  4. McIntyre, Donald B. (1991). "Language as an Intellectual Tool: From Hieroglyphics to APL". IBM Systems Journal. 30 (4): 554–581. doi:10.1147/sj.304.0554. Archived from the original on March 4, 2016. Retrieved January 9, 2015.
  5. "ACM Award Citation – John Backus". Awards.acm.org. 1977. Archived from the original on February 12, 2008. Retrieved February 3, 2010.
  6. Moler, Cleve. "The Growth of MATLAB" (PDF). Archived from the original (PDF) on April 11, 2009. Retrieved February 3, 2010.
  7. Hui, Roger. "A Bibliography of APL and J". jsoftware.com/jwiki. Retrieved March 2, 2010.
  8. "An Interview with Arthur Whitney". Kx Systems. January 4, 2004. Archived from the original on April 4, 2009. Retrieved March 2, 2010.
  9. Iverson, Kenneth E., "Automatic Data Processing: Chapter 6: A programming language" Archived June 4, 2009, at the Wayback Machine., 1960, Draft copy for Brooks and Iverson 1963 book, Automatic Data Processing.
  10. Brooks, Fred; Iverson, Kenneth, (1963), Automatic Data Processing, John Wiley & Sons Inc.
  11. "Turing Award Citation 1979". Awards.acm.org. Archived from the original on 2009-12-23. Retrieved February 3, 2010.