എക്സിക്യൂട്ടീവ് മാസ്റ്റർസ് ഡിഗ്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ചെയ്യാവുന്ന ബിരുദാനന്തരബിരുദമാണ് എക്സിക്യൂട്ടീവ് മാസ്റ്റർസ് ഡിഗ്രി. എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഓഫ് ആർട്സ്, എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഓഫ് സയൻസ്, എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഓഫ് ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ, എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ, എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഇൻ ഹ്യുമാനിറ്റെരിയൻ ലോജിസ്റ്റിക്സ് ആൻഡ്‌ മാനേജ്‌മന്റ്‌ (എംഎഎസ്എച്എൽഎം) എന്നിവയാണ് സാധാരയായി ചെയ്യാറുള്ള എക്സിക്യൂട്ടീവ്‌ മാസ്റ്റർ ഡിഗ്രികൾ. എം ബിബ് എ എന്നാൽ മാസ്റ്റർ ഓഫ് ബിസിനസ്‌ അഡ്മിനിസ്ട്രേഷൻ എന്നതാണ്.

ബിരുദാനന്തരബിരുദം എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി ബിരുദം നേടിയതിനു ശേഷം ഒരു പഠനശാഖയിലോ തൊഴിൽമേഖലയിലോ ഉപരിപഠനം പൂർത്തിയാക്കി നേടുന്ന യോഗ്യതയാണ് ബിരുദാനന്തരബിരുദം. ശാസ്ത്രവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് സയൻസ് എന്നും മാനവികവിഷയങ്ങളിൽ നേടുന്ന ബിരുദാനന്തരബിരുദം മാസ്റ്റർ ഓഫ് ആർട്‌സ് എന്നുമാണ് അറിയപ്പെടുന്നത്. ചില സർവകലാശാലകൾ എംഎസ്സി ബിരുദവും മറ്റു ചിലത് എംഎ ബിരുദവും നൽകിപ്പോരുന്ന ചില വിഷയങ്ങളുമുണ്ട്.

രൂപം[തിരുത്തുക]

മുഴുവൻസമയം ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർ ചെയ്യുന്ന ഡിഗ്രിയാണ് എക്സിക്യൂട്ടീവ് മാസ്റ്റർ ഡിഗ്രി എന്നതിനാൽ അവർക്ക് അനുയോജ്യമായ രീതിയിലാണ് കോഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. ഒരുമാസത്തിൽ നിരവധി ദിവസം (ഒരാഴ്ച്ചയിൽ കൂടാതെ) എല്ലാ മാസവും രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് എക്സിക്യൂട്ടീവ് മാസ്റ്റർ ഡിഗ്രി കോഴ്സ് നടക്കുന്നു.[1][2] എന്നാൽ ചില കോഴ്സുകൾ അവധിദിനങ്ങളിലും രാത്രി സമയത്തും ആയിരിക്കും ക്ലാസുകൾ നടക്കുന്നത്.

തരങ്ങൾ[തിരുത്തുക]

എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് സയൻസ് ഇൻ കമ്മ്യൂണിക്കേഷൻ, എക്സിക്യൂട്ടീവ് മാസ്റ്റർ ഇൻ മാർക്കറ്റിംഗ് & സെയിൽസ്, എക്സിക്യൂട്ടീവ് മാസ്റ്റർ ഓഫ് സയൻസ് ഇൻ ഹെൽത്ത് സിസ്റ്റംസ് തുടങ്ങിയവയാണ് പ്രധാന തരങ്ങൾ.

പ്രവേശനം[തിരുത്തുക]

എക്സിക്യൂട്ടീവ് മാസ്റ്റർ ഡിഗ്രിക്ക് അപേക്ഷിക്കുന്നവർക്ക് സാധാരണയായി ഇവ ഉണ്ടായിരിക്കും:

  • ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ഹൈ സ്കൂൾ ഡിപ്ലോമ
  • പഠനമേഖലയിൽ 4 മുതൽ 15 വരെ പ്രവർത്തിപരിചയം
  • ലീഡർഷിപ്പ് സാമർത്ഥ്യം

ഓരോ രാജ്യങ്ങളിലും പ്രവേശനത്തിനുള്ള ആവശ്യതകൾ വ്യത്യസ്തമായിരിക്കും.[3] ചില യൂണിവേഴ്സിറ്റികളും സ്വകാര്യ സ്ഥാപനങ്ങൾക്കും ജിമറ്റ്, ജിആർഇ പോലുള്ള ടെസ്റ്റ്‌ സ്കോറുകൾ പ്രവേശനത്തിനു ആവശ്യമായിരിക്കും.[4]

ബാച്ചിലർ ഡിഗ്രി എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. സാ‍ധാരണയായി നാലു വർഷം കൊണ്ട് പൂർത്തിയാക്കുന്ന വിദ്യാഭ്യാസങ്ങൾക്കാണ് ഈ ഡിഗ്രി നൽകുന്നത്. പക്ഷേ പല രാജ്യങ്ങളിലും വ്യത്യസ്തമായി ആണ് കാണുന്നത്, രണ്ടു വർഷം മുതൽ ആറു വർഷം വരെ കാലയളവിൽ വ്യത്യാസം വരാവുന്നതാണ്. പൊതുവായി അണ്ടർ ഗ്രാജുവേറ്റ് കോഴ്സ് എന്നും പറയാറുണ്ട്.

ബാച്ചിലർ ഓഫ് എൻ‌ജിനീയറിങ്ങ് (ബിഇ), ബാച്ചിലർ ഓഫ് ടെക്കനോളജി (ബി.ടെക്) എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ ഈ രണ്ട് ഡിഗ്രികൾ 4 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയാക്കേണ്ടത്. അതേസമയം ബി.എ, ബി.എസ്.സി, ബി.കോം, ബി.സി.എ. എന്നീ ഡിഗ്രികൾ 3 വർഷം കൊണ്ട് പൂർത്തിയാക്കേണ്ടവയാണ്.

എൽ.എൽ.ബി, എം.ബി.ബി.എസ്, ബി.ഇ, ബി.ടെക് മുതലായ പ്രൊഫഷണൽ ബിരുദ കോഴ്സുകൾ സെമസ്റ്റർ രീതിയിൽ മൂന്നു മുതൽ അഞ്ചു വരെ വർ‍ഷം കൊണ്ടാണ്‌ പൂർത്തിയാകുന്നത്. ബി.എ, ബി.എസ്.സി, ബി.കോം, ബി.സി.എ, ബി.ബി.എ. മുതലായ പരമ്പരാഗത ബിരുദ പഠനം മൂന്നു വർഷം കൊണ്ടാണ്‌ പൂർത്തിയാകുന്നത്. 2009 മുതൽ കേരളത്തിൽ (കേരള സർവകലാശാലയിൽ ഒഴികെ) ബി.എ, ബി.എസ്.സി, ബി.കോം., ബി.സി.എ., ബി.ബി.എ. മുതലായ പരമ്പരാഗത ത്രിവൽസര ബിരുദതല പഠനം, വാർഷിക രീതി അവസാനിപ്പിച്ച്, പൂർണ്ണമായും ചോയ്സ് ബെയിസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിലേക്ക് (സിസിഎസ്എസ്) മാറി.

ഇൻഫർമേഷൻ ടെക്നോളജി[തിരുത്തുക]

മൈക്രോപ്രോസസ്സർ അടിസ്ഥാനമാക്കിയുള്ള മറ്റുപകരണങ്ങളോ ഉപയോഗിച്ച്‌, വിവരങ്ങൾ ശേഖരിക്കുക, സൂക്ഷിച്ചു വക്കുക, അയക്കുക എന്നിങ്ങനെ പല വിധത്തിൽ പാകപ്പെടുത്തുന്ന ശാസ്ത്രസാങ്കേതിക വിദ്യയെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) അഥവാ വിവരസാങ്കേതിക വിദ്യ എന്നു വിളിക്കുന്നു. ഇൻഫൊർമേഷൻ ടെക്നൊളജി അസ്സോസിയേഷൻ ഓഫ് അമേരിക്ക അഥവാ ഐടിഎഎയുടെ നിർവചനമനുസരിച്ച്, കംപ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള ഇൻഫൊർമേഷൻ സിസ്റ്റംസിൻറെ പഠനം, രൂപകല്പന (ഡിസൈൻ), നിർമ്മാണം, അതിൻറെ ഇംപ്ലിമെന്റേഷൻ, നിയന്ത്രണം എന്നിവക്കു പൊതുവെ പറയുന്ന പേരാണ് ഐ ടി അഥവാ ഇൻഫർമേഷൻ ടെക്നോളജി.

റ്റാലി സ്റ്റിക്ക് എന്നതിൻറെ രൂപത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിനു വർഷങ്ങളോളം കണക്കു കൂട്ടലിൽ സഹായിക്കാനായി ഉപയോഗിക്കപ്പെട്ടു. ആന്റി കൈത്തെറ സാങ്കേതികവിദ്യയായിരുന്നു ബി. സി. ഇ. ഒന്നാം നൂറ്റാണ്ടിൽപ്പോലും ഉപയോഗിച്ചിരുന്ന ആദ്യ അനലോഗ് കമ്പ്യൂട്ടർ. ഇത്, ഏറ്റവും ആദ്യം അറിയപ്പെട്ട ഗിയർ പ്രവർത്തക സംവിധാനമായിരുന്നു. വാൽ വുകളും സ്വുച്ചുകളും ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കമ്പ്യൂട്ടറുകൾ 1940കളിൽ ആണു പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

വിവരസാങ്കേതികവിദ്യാ ലോകം വളരെ വിശാലമാണ്. അതിൽ ധാരാളം മേഖലകൾ ഉൾപ്പെടുന്നു. പ്രക്രിയകൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, പ്രോഗ്രാമിങ്ങ് ഭാഷകൾ, ഡാറ്റ കൺസ്ട്രക്ടുകൾ മുതലായവ ഇതിൽപ്പെടും. എന്നാൽ ആ ലോകം ഇതിൽ മാത്രം പരിമിതമല്ല. ചുരുക്കത്തിൽ ഡാറ്റയെ സംബന്ധിക്കുന്നതെല്ലാം, വിവരങ്ങളോ (ഇൻഫർമേഷൻ) അറിവോ (നോളജ്), ദൃഷ്ടിഗോചരമായതോ (വിഷ്വൽ), ശബ്ദ-ചിത്ര-ചലച്ചിത്ര മിശ്രിതമായതോ (മൾട്ടിമീഡിയ) എല്ലാം തന്നെ വിവരസാങ്കേതികവിദ്യയെന്ന പ്രവൃത്തിമണ്ഡലത്തിൽ (ഡൊമൈൻ) ഉൾപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Bologna Process: Swiss National Report 2007-2008
  2. "Executive master's degree". itm.edu. Retrieved 28 June 2017.
  3. Interview with the Head of USI Executive Master of Science in Communication program
  4. "Azusa Pacific University admission requirements". Archived from the original on 2012-09-30. Retrieved 2017-06-28.