എം. ശിവപ്രസാദ്
എം. ശിവപ്രസാദ് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
അറിയപ്പെടുന്നത് | ബാല സാഹിത്യം |
മലയാളത്തിലെ ബാല സാഹിത്യകാരന്മാരിലൊരാളാണ് എം. ശിവപ്രസാദ്. 2014 ലെ ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ[തിരുത്തുക]
തിരുവനന്തപുരം ജില്ലയിലെ കല്ലറയിൽ ജനിച്ചു. ചിത്രകലാധ്യാപകനായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബാല നാടകത്തിന്റെ രചനയ്ക്കും സംവിധാനത്തിനും മൂന്നു തവണ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2]
കൃതികൾ[തിരുത്തുക]
- ആനത്തൂക്കം വെള്ളി
- കുട്ടികളുടെ നാടകം
- ഞങ്ങൾ ദേശാടനക്കിളികൾ
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014
അവലംബം[തിരുത്തുക]
- ↑ "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 469. ISBN 81-7690-042-7.