എം.ബി.മനോജ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം ബി മനോജ്

ജീവിതരേഖ

1972 - ൽ ഇടുക്കിജില്ലയിലെ ഇരട്ടയാറിൽ ജനിച്ചു . സെൻ്റ് തോമസ് ഹൈസ്കൂൾ ഇരട്ടയാർ , ഗവൺമെൻ്റ് college കട്ടപ്പന , പിതാവ് എസ്. ബാബു , മാതാവ് ടി .കെ .തങ്കമ്മ .എറണാകുളം മഹാരാജാസ് കോളേജ് ,മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സ് , എന്നിവിടങ്ങളിൽ പഠിച്ചു . മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി . കവി , എഴുത്തുകാരൻ  , എന്നീ മേഖലകളിൽ അറിയപ്പെടുന്നു . ദലിത് ബഹുജന സാഹിത്യത്തിൽ കൂടുതൽ സേവനം നൽകിവരുന്നു .


പുസ്തകങ്ങൾ

കുട്ടാന്തതയുടെ എഴുപതു വർഷങ്ങൾ ( 2003) ,കാണുന്നിലോരക്ഷരവും ( 2008 , ഡി സി ബി) മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ (2013, ഡി.സി.ബി), പാവേ പാവേ  പോകവേണ്ട  ( 2017, ഡി.സി.ബി ) , ബുദ്ധരപം ( 2020 , ഡി.സി.ബി), എന്നിവ കവിത സമാഹാരങ്ങളാണ് .

ആദർശം അദർശം എഴുത്ത്  അവസ്ഥ ( പ്രണതാ ബുക്സ് ) , ദേശം ദേശി മാർഗ ( പാപ്പിറസ് ബുക്സ്), കവിത ഉടലും ഭാഷയും ( ബ്ലാക് ലൈൻ ബുക്സ് ) ,വ്യവസ്ഥയും അടരുകളും ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) , സമകാല മലയാള കവിത ( സമയം ബുക്സ് ) , ദലിത് ബഹുജനം ( ഫേബിയൻ ), നിൽക്കുന്ന തറയുടെ ചൂട് ( ബുക് കഫെ ), അംബേദ്കർ പഠനങ്ങൾ ( പെൻഡുലം ബുക്സ് ) , എന്നിവ പഠനങ്ങളാണ്.

ദലിത് പഠനങ്ങൾ ( സ്റ്റഡിസെൻ്റർ ഫോർ ദലിത് സ്റ്റഡീസ് ) , ആഖ്യാനം സാന്നിധ്യം  സൗന്ദര്യം ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) , മുദിത ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) , സമ്യക് ( വിദ്യാർത്ഥി പബ്ലിക്കേഷൻസ് ) , കവിത പഠനവും പാരായണവും ( ലീഡ് ബുക്സ് ) , സമത ( കഥാസമാഹാരം - ബുക്പ്ലസ് ) , തുടങ്ങിയവ എഡിറ്റു ചെയ്ത പുസ്തകങ്ങളാണ് .

സിലബിൾ [സഹ എഡിറ്റർ - ഡോ.ബിനു സചിവോത്തമപുരം , ഫേ ബിയൻ ബുക്സ് ] , കവിതയുടെ ചരിത്ര പാഠങ്ങൾ [സഹ എഡിറ്റർ - ഡോ .എൽ . തോമസ് കുട്ടി, കാലിക്കറ്റ് സർവകലാശാല പ്രസിദ്ധീകരണം ] , സെലീന പ്രക്കാനം ചെങ്ങറ സമര നായികയുടെ ജീവിതം [സഹ എഡിറ്റർ - ഡോ .ഓ. കെ .സന്തോഷ് , ഡി.സി.ബുക്സ് ] , അതിജീവനം [സഹ എഡിറ്റർ- പി .കെ .ശെരീഫ് ഹുദവി , Pitsa Books ] , തിരു പി.ജെ.സഭാരാജ് [സഹ എഡിറ്റർ - അനുരാജ് തിരുമേനി , സെൻ്റർ ഫോർ ദലിത് സഡീസ് ]

മരിയ ഇറുദയ ( പ്രണതാ ബുക്സ് ) എന്ന കഥ സമാഹാരവും ജാഗ ( മുദ്രാബുക്സ് ) എന്ന നോവലും രചിച്ചിട്ടുണ്ട് .

Writing In The Dark [Co - Editor Dr George K .Alex ,Dr Ajay S. Shekhar, VAK- MUMBAI ] എന്ന പുസ്തകം മലയാളത്തിലെ ദലിത് കവിതകൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്ത ആദ്യപുസ്തകമാണ് .

എൻ്റെ കുട്ടരെ ഇത് മൂകമാണ് ( സഹോദരൻ പ്രസിദ്ധീകരണം, ദലിത് - ആദിവാസി കവിതകളുടെ വിവർത്തനം )

എന്നിവ ഉൾപ്പെടെ ഇരുപത്തെട്ടോളം പുസ്തകങ്ങൾ രചിച്ചു.



അവാർഡ്

കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ അവാർഡ് [2009 ],കാരവൻ കൾച്ചറൽ അവാർഡ് ,എ കെ പി സി ടി എ കവിത അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .

യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റിൽ മലയാള വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ആണ് .

അവലംബം

https://www.puzha .com[പ്രവർത്തിക്കാത്ത കണ്ണി]

https://ebooks.dcbooks.com Archived 2013-08-10 at the Wayback Machine.

https://themaarga.com Archived 2016-01-12 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=എം.ബി.മനോജ്‌&oldid=4087287" എന്ന താളിൽനിന്ന് ശേഖരിച്ചത്