Jump to content

ഉപയോക്താവ്:Ebinjosephv/SANDBOX

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

SNAPDRAGON PLANT
Antirrhinum majus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
Trachiophyta
(unranked):
Magnoliopsida
Order:
Lamiales
Family:
Plantagenaceae
Genus:
Antirrhinum
Species:
majus
Binomial name
Antirrhinum majussubsp

ആന്റ്റിറിനം മാജസ്(സ്നാപ്ഡ്രാഗൺ ചെടി)[തിരുത്തുക]

ആന്റിറിനം മജസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സ്നാപ്ഡ്രാഗൺ ചെടി ആന്ററീനം ജെനുസ്സിൽ പെടുന്നതാണ്.കൂടുതലായും മെഡീറ്ററേനിയൻ മേഖലയിൽ കണ്ടു വരുന്ന ഈ ചെടി മൊറോക്കോ,പോർച്ചുഗൽ,ഫ്രാൻസ്,ടർക്കി,സിറിയ മുതലായ രാജ്യങ്ങളിലും കാണപ്പെടുന്നു. വലിയ സർപ്പം വായ തുറക്കുന്ന പോലെയുള്ള പൂക്കളാണ് ഇവയ്ക്ക് സ്നാപ്ഡ്രാഗൺ എന്ന നാമം നൽകാൻ കാരണം.

വിവരണം[തിരുത്തുക]

ഇത് ഒരു ദീർഘകാലം വളരുന്ന ചെടിയാണ്. 0.5 മുതൽ 1 മീറ്ററാണ് ഇതിന്റെ സാധാരണ ഉയരം. അപൂർവമായി 2 മീറ്ററും കണ്ടുവരുന്നു. പച്ച നിറമുള്ള തണ്ടിൽ ഇലകൾ സ്പൈറൽ ആയി ക്രമീകരിച്ചിരിക്കുന്നു. പരന്ന നീളമുള്ള പച്ച ഇലകൾക്കു 1-7cm നീളവും 2.2cm വീതിയും ഉണ്ട്. ചെടിയുടെ അഗ്രഭാഗത്ത് നീളമുള്ള തണ്ടിൽ 2.5-4.7 cm നീളമുള്ള പൂക്കൾ ക്രമീകരിച്ചിരിക്കുന്നു.ഇതൊരു zygomorphic പുഷ്പമാണ്.മഞയും പർപ്പിൾ കളറും കൂടിയ പൂക്കളാണ് ഈ ചെടിയുടേത്.ഇതിന്റെ കായ്കൾക്ക് 10-14mm വ്യാസമുള്ള മുട്ടയുടെ ആകൃതിയാണ് ഉള്ളത്. ഒരേ ഫലത്തിൽ നിന്നും ധാരാളം വിത്തുകൾ ഉണ്ടാകുന്നു. bumblebees എന്ന ഈച്ചയുടെ സഹായത്തോടെയാണ് ഈ ചെടി പരാഗണം നടത്തുന്നത്.

പരിപാലന രീതി[തിരുത്തുക]

ഇതൊരു ദീർഘകാലവിളയാണെങ്കിലും വാർഷികമായൊ അല്ലെങ്കിൽ വർഷത്തിൽ രണ്ടു പ്രാവശ്യമായൊ ഇതു നടാറുണ്ട്. മാർച്ച് മാസമാണ് നടലിന് അനുയോജ്യം.ഇതിനായി വിത്തുകൾ 10-21 ദിവസം 18 ഡിഗ്രിc വച്ചു മുളപ്പിക്കുന്നു. സാധരണയായി തണുപ്പ് പ്രദേശങ്ങളിൽ ഇതു വളരാറില്ല.ഇതിൽ വയലറ്റ്,ഓറഞ്ച്,പിങ്ക്, മഞ്ഞ,വെള്ള, തുടങ്ങിയ വിവിധ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകാറുണ്ട്.ഇതിൽ നീളമുള്ള ഒരു സ്പൈക്കിൽ പൂക്കൾ ക്രമീകരിച്ചിരിക്കുന്നു.ഇതിന്റെ വള്ളിപോലെ പടർന്നു കയറുന്ന ഇനമാണ്

Antirrhinum majus pendula.ഇത് ഈർപ്പമുള്ള ചൂടു കാലാവസ്ഥ ഇഷ്ടപ്പെടുന്നു.ആൻട്രിനിൻ എന്ന ആന്തോസയാനിൻ ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്നു.

ഉപയോഗങ്ങൾ[തിരുത്തുക]

ഇലകളും പൂക്കളും antiphlogistic ആണ്(പനിക്കും വീക്കത്തിനും) കയ്പ്പ് രുചിയുള്ള ഇവ നല്ലൊരു വേദന സംഹാരിയും ഉത്തേജകവും(RESOLVENT AND STIMULANT) ആണ്. ഇത് ട്യൂമറിനും അൾസറിനും മരുന്നായും ഉപയോഗിക്കുന്നു. എല്ലാത്തരത്തിലുമുള്ള വീക്കത്തിനുമിതൊരു നല്ല ഔഷധമാണ്. ഇത് haemorrhoidsനും മരുന്നായി ഉപയോഗിക്കുന്നു. പച്ച നിറമുള്ള കളർ ഈ ചെടിയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നു.

വിതരണം[തിരുത്തുക]

പഴയ ഭിത്തികളിലും പാറപ്പുറത്തും വരണ്ട സഥലങ്ങളിലും വളരുന്ന ഇവ ജൂലൈ മുതൽ സെപ്റ്റെംബർ വരെയുള്ള മാസങ്ങളിലാണ് പൂക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ebinjosephv/SANDBOX&oldid=2227090" എന്ന താളിൽനിന്ന് ശേഖരിച്ചത്