വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രധാന സംഭവങ്ങള്‍[തിരുത്തുക]
പാകിസ്താന് പ്രസിഡന്റ് പര്‍വെസ് മുഷറഫിനെ(ചിത്രത്തില്‍) ഇംപീച്ച് ചെയ്യാന്‍ ഭരണകക്ഷികളായ പാകിസ്താന് മുസ്ലീം ലീഗും പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും തീരുമാനിച്ചു.
സിമിക്കെതിരായ നിരോധനം നീക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സിമിക്കെതിരായ നിരോധനം ഡല്‍ഹി സ്പെഷ്യല്‍ ട്രൈബ്യൂണല്‍ നീക്കി.
നോബല്‍ സമ്മാനജേതാവായ റഷ്യന്‍ നോവലിസ്റ്റ് അലക്സാണ്ടര്‍ സോള്ഷെനിറ്റ്സിന് അന്തരിച്ചു.
ഹിമാചല്‍ പ്രദേശിലെ നൈനാദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 146 പേര് മരിച്ചു.
സി.പി.ഐ.എം മുതിര്‍ന്ന നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത് ഉച്ചയ്ക്ക് 1.35 ന് അന്തരിച്ചു.
കാനഡ, ഗ്രീന്‍ലന്‍ഡ്, ഉത്തരധ്രുവമേഖല, ചൈന, മംഗോളിയ, മധ്യറഷ്യ എന്നിവിടങ്ങളില്‍ പൂര്‍ണസൂര്യഗ്രഹണം ദൃശ്യമായി.