ഉപയോക്താവിന്റെ സംവാദം:Jigesh/nov

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

mirage എന്നത് മിറാഷ് എന്നാൺ ഉച്ഛ്രിക്കുക എന്നു തോന്നുന്നൂ. അർത്ഥം മരീചിക. --ചള്ളിയാ൯ 02:59, 1 നവംബർ 2006 (UTC)[മറുപടി]

ഒന്നുകൂടി വ്യക്തമാക്കാമോ?[തിരുത്തുക]

പ്രിയ ജിഗേഷ്,

ഇൻഡക്സ് എന്നതുകൊണ്ട് ജിഗേഷ് ഉദ്ദേശിക്കുന്നത് എന്താണെന്നു പൂർണ്ണമായും മനസിലായില്ല. ക്ഷമിക്കുമല്ലോ. ലേഖനങ്ങളിൽ ഉപയോഗിക്കാനാണോ? അതോ ഓരോ ലേഖനത്തിന്റെയും മുകളിൽ വരുന്ന കണ്ടൻസ് എന്ന ബോക്സ് വരുത്താനാണോ? ഏതാണെന്നു വ്യക്തമായില്ല. ഉദാഹരണസഹിതം ഒന്നു വ്യക്തമാക്കിയാൽ സഹായിക്കാനായേക്കും. നന്ദി. --Manjithkaini 14:18, 1 നവംബർ 2006 (UTC)[മറുപടി]

ജിഗേഷ്, കണ്ടൻസ് ബോക്സ് ഓട്ടോമേറ്റഡ് ആണ്. ലേഖനങ്ങൾ സെൿഷൻ ഹെഡിങ്ങുകൾ ഉപയോഗപ്പെടുത്തി വിപുലീകരിക്കുമ്പോൾ മാത്രമേ അവ പ്രത്യക്ഷമാവുകയുള്ളൂ. വലിയ ലേഖനങ്ങൾ ഏതെങ്കിലും സെൿഷൻ ഹെഡിങ്ങുകളിട്ട് ക്രമീകരിച്ചുനോക്കൂ. അപ്പോൾ കണ്ടൻസ് ബോക്സ് തനിയേ വരുന്നതു കാണാം. ജിഗേഷ്, തൂലിക മലയാളം ഫോണ്ടാണോ ഉപയോഗിക്കുന്നത്? --Manjithkaini 19:49, 1 നവംബർ 2006 (UTC)[മറുപടി]

ലേഖനങ്ങളിൽ തെളിവുകൾ[തിരുത്തുക]

പ്രിയ ജിഗേഷ്, ലേഖനങ്ങളിൽ തെളിവുകൾ ചേറ്‌ക്കേണ്ടത് താങ്കൾ ചെയ്തതുപോലെയല്ല, ഞാൻ അതു ശരിയാക്കാം അതുകഴിഞ്ഞ് ഒന്നു നോക്കുക. മാറ്റങ്ങൾ ശ്രദ്ധിക്കുക.

താങ്കളുടെ ആത്മാറ്‌ത്ഥ ശ്രമങ്ങൾക്ക് നന്ദി

Tux the penguin 08:32, 4 നവംബർ 2006 (UTC)[മറുപടി]

ഇനി ഒന്നു നോക്കുക[തിരുത്തുക]

പ്രിയ ജിഗേഷ്,

എയ്ഡ്സ് ലേഖനത്തിൽ റെഫറൻസ് ചേറ്ത്തിട്ടുണ്ട്, ഒന്നു നോക്കുക. പക്ഷേ,താങ്കൾ തന്ന അഡ്രസ്സിൽ HIV 2 വൈറസിനെപ്പറ്റി ഒന്നും കാണുന്നില്ല. ദയവായി യഥാറ്ത്ഥ അഡ്രസ് ചേറ്ക്കുക എന്നിട്ട് Fact നീക്കം ചെയ്യുക.

Tux the penguin 08:45, 4 നവംബർ 2006 (UTC)[മറുപടി]

ധൈര്യശാലിയാകൂ[തിരുത്തുക]

പ്രിയ ജിഗേഷ്,

വിക്കിപീഡിയയിലുള്ള ലേഖങ്ങൾ എല്ലാ വിക്കിപീഡിയരരും വായിക്കുകയും അവറ്ക്ക് സംശയകരമായ വാചകങ്ങളിൽ {{Fact}} എന്ന ഫലകം ഉപയോഗിച്ച് തെളിവ് ആവശ്യപ്പെടാറുമുണ്ട്. വിക്കിയുടെ തുറന്ന സമീപനം അനുസരിച്ച് ഒരു ലേഖനം ചേറ്ക്കാൻ ലോഗിൻ പോലും ചെയ്യേണ്ട ആവശ്യമില്ല എന്ന് താങ്കൾക്ക് അറിയാമല്ലോ. അതിനാൽ ലേഖനങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി റെഫറൻസ് ചേറ്ക്കുന്ന പതിവുണ്ട്. താങ്കൾ റെഫറ് ചെയ്ത പുസ്തകങ്ങളുടെ പേരോ വെബ് പേജുകളുടെ വിവരമോ ഒക്കെ റെഫറൻസ് ആയി ഉപയോഗിക്കാം. ഇത് ആരെഴുതിയ ലേഖനത്തിനും ബാധകമാൺ.

ഉദാ: “HIV3 എന്നൊരു വൈറസിനെ മോണ്ടാഗ്നിയറ് കഴിഞ ദിവസം കണ്ടുപിടിച്ചു” എന്ന് 202.83.51.11 എന്ന അഡ്രസ്സിൽനിന്നും ഒരു അനോണിമസ് യൂസറ് ചേറ്ത്താൽ താങ്കൾക്ക് തീറ്ച്ചയായും തെളിവ് ആ‍വശ്യപ്പെടാം,ഈ വാദത്തിൻ തെളിവ് ചേറ്ക്കുന്നത് വരെ ആ ഫലകം ലേഖനത്തിലുൺടാവും.

06:12, 31 ഒക്ടോബർ 2006 ൽ, User:Challiyan എന്ന വിക്കിപീഡിയനാൺ തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ആ പേജിന്റെ ചരിത്രം പറയുന്നത് ഇത് ഈ വിഷയത്തിൽ പരിജ്ഞാനമുള്ള താങ്കള്ക്ക് അത് മനോവിഷമമുണ്ടാക്കിയെങ്കിൽ ക്ഷമിക്കുക. വിക്കിപീഡിയയുടെ ആധികാരികത ഉറപ്പാക്കാനുള്ള ശ്രമമായി മാത്രം അതിനെ കാണുക. നാമെല്ലാം ഒത്തൊരുമിച്ചു നീങ്ങിയെങ്കിലേ വിക്കി നന്നാവൂ... ദയവായി താങ്കൾ ആവശ്യമായ തെളിവുകൾ ആ ലേഖനത്തിൽ ചേറ്ത്ത് അതിന്റെ ആധികാരികത ഉറപ്പിക്കുക.

കൂടുതൽ വിവരങൾ ഇവിടെ കാണാം.

നന്ദി

Tux the penguin 09:17, 4 നവംബർ 2006 (UTC)[മറുപടി]

Fact മറുപടി[തിരുത്തുക]

പ്രിയ ജിഗേഷ്,

എനിക്കു പറയാനുള്ളത് ടക്സ് പറഞ്ഞുകഴിഞ്ഞു. എഴുതുന്ന ലേഖനങ്ങളിലെ ഏതെങ്കിലും ഭാഗത്ത് തെളിവുകൾ ആവശ്യമുണ്ട് എന്നൊരു ടാഗ് ആരെങ്കിലും നൽകിയാൽ (താങ്കൾ പറഞ്ഞിരിക്കുന്ന ലേഖനത്തിൽ നൽകിയതു ഞാനല്ല) അതിൽ വിഷമിക്കേണ്ട കാര്യമല്ല. വിക്കിപീഡിയയിലെ പ്രവർത്തന ശൈലിയാണത്. ഒരുപക്ഷേ താങ്കൾ തുടക്കക്കാരനായതുകൊണ്ടാകാം. വിഷയമെഴുതാൻ റെഫർ ചെയ്ത ഗ്രന്ഥങ്ങളോ, ലേഖനങ്ങളോ ഉദ്ധരിക്കുക എന്ന ഒരു സന്ദേശം മാത്രമേ അത്തരം ടാഗുകൾ നൽകുന്നുള്ളൂ. ഞാൻ മലയാള മനോരമയിൽ ജോലി ചെയ്തിരുന്ന ആളാണ്. എങ്കിലും മനോരമ ഏറ്റവും വരിക്കാരുള്ള മലയാള ദിനപത്രമാണെന്നു പറയുമ്പോൾ ആ പ്രസ്താവനയ്ക്ക് ആധാരമായ തെളിവുകൾ നൽകാൻ ഞാൻ ബാധ്യസ്ഥനല്ലാതാകുന്നില്ല. വാസ്തവത്തിൽ നമ്മുടെ മലയാളം വിക്കിയിൽ ഇത്തരം ടാഗിംഗ് യജ്ഞങ്ങൾക്ക് തുടക്കമായിട്ടേയുള്ളൂ. ഞാനുൾപ്പടെ എഴുതിയ പല ലേഖനങ്ങൾക്കും ഇത്തരം റഫറൻസുകൾ ചേർക്കാനുണ്ട്. പുതുതായി എഴുതുന്ന ലേഖനങ്ങളിലെങ്കിലും ഇവ നടപ്പാക്കാൻ സഹവിക്കിപീഡിയർ ശ്രമിക്കുമ്പോൾ അതിൽ വിഷമിക്കാതെ പ്രസ്തുത യജ്ഞത്തിൽ പങ്കാളിയാവുക. താങ്കൾക്ക് കാര്യങ്ങൾ വ്യക്തമായെന്നു കരുതട്ടെ. തുടർന്നും ലേഖനങ്ങളെഴുതുക, ധാരളമായി.

സംവാദം താളുകളിൽ സന്ദേശമിടുമ്പോൾ സമയവും പേരും രേഖപ്പെടുത്തക്കവിധത്തിൽ ഒപ്പു വയ്ക്കാൻ മറക്കരുത്. ഇതു കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ ഈ എഡിറ്റ് ബോക്സിനു താഴെ ഒപ്പു വയ്ക്കുക എന്നു കടുപ്പത്തിൽ എഴുതി നാലു ടിൽദേ ചിഹ്നങ്ങൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നമർത്തിയാൽ മതിയാകും. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. പരസ്പരം നൽകുന്ന നിർദ്ദേശങ്ങൾ ആരോഗ്യപരമായി എടുക്കുക. നന്ദി. :-Manjithkaini 16:46, 4 നവംബർ 2006 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കി ചിത്രങ്ങൾ[തിരുത്തുക]

ഇംഗ്ലീഷ് വിക്കി ചിത്രങ്ങൾ ഇവിടെ ഉപയോഗിക്കുന്നതിനു കുഴപ്പമില്ല. ഇംഗ്ലീഷ് വിക്കിയിലെ മിക്ക ചിത്രങ്ങളും ഇവിടെ അപ്ലോഡ് ചെയ്യേണ്ടതു തന്നെയില്ല. അവിടത്തെ ഫയൽ നെയിം ഇവിടെയും ഉപയോഗിച്ചാൽ മതി. അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ {{EnWikiPics}} എന്ന ടെമ്പ്ലേറ്റ് ചേർക്കുക. നന്ദി. :-Manjithkaini 08:25, 5 നവംബർ 2006 (UTC)[മറുപടി]

റി: പഞ്ചവാദ്യം[തിരുത്തുക]

ജിഗേഷ്,

ഇംഗ്ലീഷ് വിക്കിപീഡിയ ഇൽ നിന്നും അതേ പോലെ തർജ്ജിമ ചെയ്തപ്പൊ പറ്റിയ അബദ്ധമാണ് :-) (http://en.wikipedia.org/wiki/Panchavadyam). എങ്കിലും ജിഗേഷ് തന്നെ പഞ്ചവാദ്യം എന്ന ലേഖനം മാറ്റി എഴുതാമോ? മാറ്റി എഴുതിയില്ലെങ്കിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് ലേഖനം വലുതാക്കിയാലും മതി.. അതല്ലേ വിക്കിയുടെ ഒരു സ്പിരിറ്റ് :-).. പിന്നെ ലേഖനങ്ങൾ എല്ലാം നന്നാവുന്നുണ്ട്, ഇനിയും ഇനിയും എഴുതുക

Simynazareth 11:14, 5 നവംബർ 2006 (UTC)simynazareth[മറുപടി]

(പിന്മൊഴി) ഗണപതി മാഷ്[തിരുത്തുക]

ജിഗേഷ്, നിരവധി യാത്രകളുടേയും ശില്പം കൊത്തുന്നതിന്റെയും ഭാഗമായി പെരിങ്ങോടും സന്ദർശിച്ചിട്ടുണ്ടെന്നറിയുന്നതിൽ സന്തോഷിക്കുന്നു. ഗണപതി മാഷിനെ കുറിച്ചു് ഈയടുത്തു കൈരളിയിൽ ഒരു ഡോക്യുമെന്ററി കണ്ടിരുന്നു, കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ചതിനു ശേഷം മാഷിനെ കുറിച്ചും എഴുതാൻ ശ്രമിക്കാം.. പെരിങ്ങോട്ടു നിന്നു തന്നെയുള്ള കലാമണ്ഡലം കേശവനെ കുറിച്ചുള്ള ചെറിയൊരു ലേഖനം ഇന്നു വിക്കിയിൽ ചേർത്തിരുന്നു, ശ്രദ്ധിച്ചു കാണുമെന്നു കരുതട്ടെ. BTW ചുമർ ചിത്രകലയെ കുറിച്ചു ആധികാരികമായുള്ളൊരു ലേഖനം തയ്യാറാക്കുന്നതിൽ സഹായിക്കാമോ? ചില വെബ്‌സൈറ്റുകളിൽ നിന്നായി വിവരങ്ങൾ ഞാൻ ശേഖരിച്ചുവച്ചിട്ടുണ്ടു്, മിക്കതും ഇംഗ്ലീഷിലാകയാൽ നിറം കൊടുക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ചെടികളുടെ പേരും മറ്റും ഉച്ചാരണം വായിച്ചെടുക്കുവാൻ ബുദ്ധിമുട്ടാണു്.

പെരിങ്ങോടൻ 13:55, 5 നവംബർ 2006 (UTC)[മറുപടി]

പുതുമുഖങ്ങളെ സ്വാഗതം ചെയ്യു‌മ്പോൾ[തിരുത്തുക]

പുതുമുഖങ്ങളെ സ്വാഗതം ചെയ്യു‌മ്പോൾ അവരുടെ സംവാദം താളിൽ വേണം ചെയ്യാൻ അത് അവരുടെ യൂസറ് പേജിലാവാതിരിക്കാൻ ശ്രദ്ധിക്കുക

റെഫറൻസ്:


Tux the penguin 13:28, 6 നവംബർ 2006 (UTC)[മറുപടി]

സാരമില്ല ജിഗേഷ്..[തിരുത്തുക]

പ്രിയ ജിഗേഷ്,

പ്രവറ്ത്തനങ്ങളിൽ തെറ്റ് വരുക എന്നത് മനുഷ്യസഹജമാൺ... ആ ചെറിയ തെറ്റ് എനിക്ക് തിരുത്താമായിരുന്നു; പക്ഷേ താങ്കളെകൊണ്ടുതെന്നെ അത് ചെയ്യിച്ചത് ഇനി താങ്കൾക്ക് ആ തെറ്റ് ഒരിക്കലും വരാതിരിക്കാനാണ്. തുടക്കത്തിൽ എനിക്കും ഈ ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. അതൊന്നും തൽകാലം കാര്യമാക്കേണ്ട. വീണ്ടും എഴുതുക; ആത്മാറ്ത്ഥ്സേവനങ്ങൾക്ക് നന്ദി.

Tux the penguin 14:30, 6 നവംബർ 2006 (UTC)[മറുപടി]

താരകത്തിനു നന്ദി[തിരുത്തുക]

പ്രിയ ജിഗേഷ്, താരകത്തിനു നന്ദി. Tux the penguin 17:01, 6 നവംബർ 2006 (UTC)[മറുപടി]

Re:മിഴാവ്[തിരുത്തുക]

പ്രിയ ജിഗേഷ്, ഞാൻ ജിഗേഷ് നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.. നമ്മൾ ഇങ്ങനെ പോയാൽ വർഷാവസാനത്തോടെ രണ്ടായിരം ലേഖനങ്ങൾ ആക്കാം :-)

Simynazareth 13:31, 7 നവംബർ 2006 (UTC)simynazareth[മറുപടി]

ന്റ -> ന്‌റ[തിരുത്തുക]

പ്രിയ ജിജേഷ്,

ഇന്റർനെറ്റ് എന്ന ലേഖനം താങ്കൾ ഇൻ‌റർനെറ്റ് എന്ന തലക്കെട്ടിലേക്കു മാറ്റിയതു കണ്ടു. വാസ്തവത്തിൽ അവിടെ അക്ഷരത്തെറ്റില്ല. താങ്കൾ ഉപയോഗിക്കുന്ന ബ്രൌസറിന്റെയോ ഫോണ്ടിന്റെയോ പ്രശ്നം മൂലം എല്ലാ ന്റ കളും താങ്കൾക്ക് ൻ‌റ ആയി കാണുന്നതാണ്. ദയവു ചെയ്ത് അവ തിരുത്തരുത്. നന്ദി. താങ്കൾ മാധുരി ഫോണ്ടാണോ ഉപയോഗിക്കുന്നത്?:‌Manjithkaini 13:02, 8 നവംബർ 2006 (UTC)[മറുപടി]

മറുപടി: കേരളത്തിലെ വാദ്യങ്ങൾ[തിരുത്തുക]

പതുക്കെ പതുക്കെ പോരട്ടെ, ലേഖനങ്ങൾ എല്ലാം കണ്ടില്ല, എങ്കിലും ബാക്കി എല്ലാവരും കണ്ടതല്ലെ. എന്റെ നെറ്റ്‌വർക്ക് പൂർണ്ണമായി ശരിയല്ല. അതുകൊണ്ട് ലേഖനങ്ങൾ എടുക്കാൻ അത്രപെട്ടന്നു സാധിക്കുന്നില്ല. മലയാളം അക്ഷരങ്ങൾ അഞ്ജലി കുഴപ്പമില്ലാതെ കാട്ടിത്തരുമെന്നു തോന്നുന്നു--പ്രവീൺ:സംവാദം 15:35, 9 നവംബർ 2006 (UTC)[മറുപടി]

പുതിയ ടെമ്പ്ലേറ്റ്...[തിരുത്തുക]

ജിഗേഷ്,

പുതിയ ഒരു ടെമ്പ്ലേറ്റ് തുടങ്ങാൻ “ലേഖനം തുടങ്ങുക എന്നതിൽ“ Template:ടെമ്പ്ലേറ്റിന്റെ പേര് എന്നു കൊടുക്കുക. ഉദാഹരണത്തിന് Template:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും

ഇതിൽ വേണ്ടുന്ന മാറ്റം വരുത്തുക. ഇപ്പൊ ഉള്ള ടെമ്പ്ലേറ്റുകളെ ഒക്കെ മാറ്റി എഴുതുക എന്ന ലിങ്കിൽ നോക്കി എങ്ങനെയാണ് എഴുതിയിരിക്കുന്നത് എന്നു നോക്കിയാൽ ഒരു ഐഡിയാ കിട്ടും.. ടെമ്പ്ലേറ്റ് ഏതെങ്കിലും ലേഖനങ്ങളിൽ ഉപയോഗിക്കുവാൻ {{ടെമ്പ്ലേറ്റിന്റെ പേര്}} എന്നു കൊടുക്കണം.

ലേഖനങ്ങൾ നന്നാവുന്നുണ്ട്, ഇനിയും ഇനിയും ഒരുപാട് എഴുതുക..

Simynazareth 06:06, 11 നവംബർ 2006 (UTC)simynazareth[മറുപടി]

മാമാങ്കം[തിരുത്തുക]

പ്രിയ ജിഗേഷ്, ലേഖനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താമോ?

Simynazareth 14:32, 12 നവംബർ 2006 (UTC)simynazareth[മറുപടി]


ക്ഷേത്രങ്ങൾ, സീതാർക്കുണ്ട്[തിരുത്തുക]

ജിഗേഷ്,

നല്ലവാക്കുകൾക്ക് നന്ദി.. നമുക്ക് ഈ വർഷാവസാനത്തോടെ രണ്ടായിരം ലേഖനങ്ങൾ ആക്കാൻ നോക്കാം.. സീതാർക്കുണ്ട് ഞാൻ തിരുത്തി എഴുതാം. ഇരിഞ്ഞാ‍ലക്കുടയിൽ വേണ്ട തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ദയവായി തെറ്റുകൾ കാണുന്ന മുറയ്ക്ക് തിരുത്തി എഴുതൂ. ഇംഗ്ലീഷ് വിക്കിയിൽ കണ്ടത് ഓർക്കുന്നു.. ഒരു നല്ല വിക്കിയിൽ ഒരു തെറ്റ് വന്നാൽ അഞ്ചു മിനിറ്റിനകം ആരെങ്കിലും അത് തിരുത്തും എന്ന്. നമ്മളും പതിയെ അവിടെ എത്തട്ടെ. ജിഗേഷിന്റെ ലേഖനങ്ങൾ നന്നാവുന്നുണ്ട്, പ്രത്യേകിച്ചും കേരള സംസ്കാരത്തെക്കുറിച്ച് ഉള്ള ലേഖനങ്ങൾ.. ഇനിയും ഇനിയും എഴുതുക.

Simynazareth 11:03, 14 നവംബർ 2006 (UTC)simynazareth[മറുപടി]

തിരുത്തുകൾക്ക് നന്ദി[തിരുത്തുക]

ജിഗേഷ്,

ഒരിക്കൽ കൂടി തിരുത്തുകൾക്കു നന്ദി.. ഇംഗ്ലീഷ് വിക്കിയിൽ നിന്നും അതേപോലെ പകർത്തി എഴുതുമ്പോൾ പറ്റുന്ന അമളികളാണ്..

Simynazareth 18:20, 14 നവംബർ 2006 (UTC)simynazareth[മറുപടി]

jigesh, മതിലൂർ കുരുക്കളുടെ വിഷയം ഞാൻ സിമിയോട് സൂചിപ്പിച്ചിരുന്നു. കാരണം അത് സിമി തുടങിയ ലേഖനം ആണ്. തിരുത്തുന്നെങ്കിൽ അദ്ദേഹത്തോടു ചൊദിക്കൂ. താങ്കൾ ലേഖനത്തിന്റ്റെ സം‌വാദ താൾ പരിശൊദിച്ചിട്ടില്ലാ എന്നു തോന്ന്ന്നു. പിന്നെ കുറുക്കളെ കൊല്ലുന്ന കാര്യം അതിൽ വല്ലിയ കാര്യം ഉണ്ടെന്നു തോന്നുന്നില്ല. അരിന്ങ്ങോടരുടെ കഥ തന്നെ നോക്കൂ --ചള്ളിയാൻ 06:27, 15 നവംബർ 2006 (UTC)[മറുപടി]

ജിജേഷ്, മറുപടിയ്ക്കു നന്ദി. ലേഖനം തിരുത്തുന്നതിൽ ആർക്കും വിരോധമുണ്ടാവൻ പാറ്റില്ല. ശരിയായിട്ടുള്ള കാര്യങ്ങളാണെങ്കിൽ തിരുത്തുന്നതു തന്നെയാണ് തുടങ്ങിയ ആളെ സംബന്ധിച്ചും നല്ലത്. നല്ല ലേഖനത്തിൻറെ തുടക്കക്കാരനാവാമല്ലോ. താങ്കൾ പറഞ്ഞത ശരി തന്നെ. പക്ഷെ ഗുരുവിനെ ശിഷ്യൻ കൊല്ലില്ല അല്ലെങ്കിൽ ശിഷ്യനെ ഗുരു കൊല്ലില്ല എന്നത് ഒരു തത്വം അല്ലല്ലോ. ആർക്കും ആരെ വേണമെങ്കിലും കൊല്ലാം. അതു ഒരു കാരണമായി പറയരുത് മറിച്ച് ഒരു തെളീവ് 1 or 2 references should be there to support you. മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. താങ്കളെപ്പോലെ ഞാനും ഒരുൻ നവാഗതൻ തന്നെ. സെപ്റ്റംബറിലാണ് ഇവിടെ വലിഞ്ഞു കയറിയത് എന്നു മാത്രം :). പരിചയപ്പെട്ടതിൽ സന്തോഷം --ചള്ളിയാൻ 02:59, 16 നവംബർ 2006 (UTC)[മറുപടി]

ജിഗേഷ്, താമസിച്ചുപോയി നെറ്റ്‌വർക്ക് ശരിയല്ലാത്തതു കൊണ്ടാണ്. സിമി ഉത്തരം തന്നു കഴിഞ്ഞു എന്നു കരുതുന്നു. ആശംസകൾ--പ്രവീൺ:സംവാദം 06:44, 18 നവംബർ 2006 (UTC)[മറുപടി]

സ്വരൂപങ്ങൾ[തിരുത്തുക]

ഇളയിടത്തു സ്വരൂപവും ദേശിംഗനാട് സ്വരൂപവുമാണോ ജിഗേഷേ, അതോ രണ്ടു തരത്തിലും പറയുമോ?--പ്രവീൺ:സംവാദം 18:24, 22 നവംബർ 2006 (UTC)[മറുപടി]

മുത്തപ്പൻ[തിരുത്തുക]

ജിഗേഷ്,

ഞാൻ ലേഖനം മാറ്റി എഴുതിയിട്ടുണ്ട്. ദയവായി ഒന്നുകൂടി വായിച്ചു നോക്കി അഭിപ്രായങ്ങൾ അറിയിക്കുക. പിന്നെ ചേട്ടാ എന്നു വിളിക്കാതെ, എനിക്കു അത്ര പ്രായം ഒന്നും ആയിട്ടില്ല.. 27 വയസ്സേ ആയിട്ടുള്ളൂ.. ഇപ്പോഴും ചെറുപ്പമാണെന്നാ ഞാൻ വിചാരിച്ചത് :-)

Simynazareth 20:54, 22 നവംബർ 2006 (UTC)simynazareth[മറുപടി]

ഫോണ്ട് പ്രശ്നം[തിരുത്തുക]

പ്രിയ ജിഗേഷ്,

നിങ്ങൾ മഞ്ജിത്തിന്റെ സംവാദത്താളിൽ ഉന്നയിച്ച ഫോണ്ട് പ്രശ്നം ശരിയായോ എന്നറിയാൻ താല്പര്യമുണ്ട്. സമാനമായ എന്റെ പ്രശ്നം മഞ്ജിത്തിന്റെ തന്നെ സഹായത്തോടെ ശരിയാക്കുവാൻ സാധിച്ചു.

ആശംസകളോടെ

Vssun 20:52, 23 നവംബർ 2006 (UTC)[മറുപടി]

മറുപടി:വേദം[തിരുത്തുക]

ജിഗേഷ്, വേദത്തെക്കുറിച്ച് വലിയ പിടി പാടൊന്നുമില്ല അതിനാൽ ഖേദിക്കുന്നു. അതാണ് കൂടുതൽ മിണ്ടാത്തത്. പിന്നെ ഒരു മതഗ്രന്ഥത്തിലും ‘ഇത് ഇന്ന മതത്തിലുള്ളവർക്കായുള്ളതാണെ‘ന്നൊരു വാക്യം കാണത്തില്ലന്നെന്റെ വിശ്വാസം. നല്ലൊരു വേദ ലേഖനം പ്രതീക്ഷിക്കുന്നു. ആശംസകള് ‍--പ്രവീൺ:സംവാദം 16:32, 24 നവംബർ 2006 (UTC)[മറുപടി]

ഒരു ചെറിയ കാര്യം[തിരുത്തുക]

പ്രിയ ജിഗേഷ്,

താങ്കളുടെ ആത്മാറ്ഥ സേവനങ്ങൾക്ക് ഒരിക്കൽകൂടി നന്ദി. ലോഗിൻ ചെയ്യാതെ ഉള്ള തിരുത്തുകളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെപ്പറ്റി ഒരു ചെറിയ കാര്യം പറയാനാഗ്രഹിക്കുന്നു. ലോഗിൻ ചെയ്യാത്ത ഐ.പി വിലാസങ്ങളുടെ സംവാദം താളിൽ {{Please Login}} എന്ന ഫലകം ചേറ്ത്താൽ വളരെ എളുപ്പത്തിൽ കാര്യം സാധിക്കാം. അതിന്റെ കൂടെ നാം സാധാരണ ചെയ്യാറുള്ളതുപോലെ സൈൻ ചെയ്യാനും ഓറ്മ്മിക്കുക

നന്ദി  ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 06:20, 25 നവംബർ 2006 (UTC)[മറുപടി]

സംവാദംതാൾ[തിരുത്തുക]

ജിഗേഷ്, സംവാദം താളിൽ ഓരോത്തരുടേയും അഭിപ്രായങ്ങൾക്ക് യൂസർനെയിം തലക്കെട്ടായി കൊടുക്കേണ്ട കാര്യമുണ്ടോ. ആളുകളേക്കാളും ആശയങ്ങൾക്കല്ലേ പ്രസക്തി. ഒരു അഭിപ്രായവും അതിനുള്ള മറുപടിയും ഒന്നിച്ചുതന്നെ കിടക്കുന്നതല്ലേ ഭംഗി. ആളെ തിരിച്ചറിയാൻ നാം ഒപ്പു പതിപ്പിക്കുന്നുണ്ടല്ലോ--പ്രവീൺ:സംവാദം 12:25, 27 നവംബർ 2006 (UTC)[മറുപടി]