Jump to content

ഉപയോക്താവിന്റെ സംവാദം:Ashrafekarul

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ashrafekarul !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 19:18, 3 ഡിസംബർ 2013 (UTC)[മറുപടി]

ഷെയ്ഖ് അൽ ഖാളി ഇയാള്‎[തിരുത്തുക]

നമസ്കാരം താങ്കൾ എഴുതിയ ഷെയ്ഖ് അൽ ഖാളി ഇയാള്‎ എന്ന ലേഖനം ഇവിടെ നിന്നും പകർത്തിയതാണെന്ന് കാണുന്നു. വിക്കിപീഡിയ:പകർത്തി-ഒട്ടിക്കൽ നയപ്രകാരം അപ്രകാരമുള്ള ലേഖനങ്ങൾ നിലനിർത്താൻ പാടുള്ളതല്ല. ഈ വിഷയത്തിൽ താങ്കളുടെ സ്വന്തം ഭാഷയിൽ ലേഖനം മാറ്റിയെഴുതാൻ കഴിയുമോ ? മറുപടി ഉടൻ തന്നെ ലേഖനത്തിന്റെ സംവാദം താളിലോ ഇവിടെയോ പറയുമല്ലോ. അല്ലാത്തപക്ഷം ലേഖനം നീക്കം ചെയ്യപ്പെടുന്നതാണെന്ന് ഓർമ്മിപ്പിക്കട്ടെ. ആശംസകളോടെ --Adv.tksujith (സംവാദം) 01:49, 4 ഡിസംബർ 2013 (UTC)[മറുപടി]

ബ്ലോഗുകളിലെ വിവരങ്ങൾ[തിരുത്തുക]

ഒരു വിഷയം വിക്കിപീഡിയയ്ക് ചേർന്ന വിജ്ഞാനകോശ സ്വഭാവമുള്ളതാണോ എന്നതാണ് ആദ്യം നോക്കേണ്ടത്. അതിനെക്കുറിച്ച് മനസ്സിലാക്കാൻ വിക്കിപീഡിയ:ശ്രദ്ധേയത എന്ന താൾ നോക്കുക. താങ്കളുടെ ബ്ലോഗിലെ വിവരങ്ങൾ മാത്രം അടിസ്ഥാനപ്പെടുത്തി വിക്കിപീഡിയ ലേഖനങ്ങള് എഴുതാനാവില്ല എന്ന് അത് വായിക്കുമ്പോൾ മനസ്സിലാകും. രണ്ടോ അതിലധികമോ സ്വതന്ത്ര മാദ്ധ്യമങ്ങളിൽ / സ്രോതസ്സുകളിൽ ഒരു വിഷയത്തെക്കുറിച്ച് കാര്യമായ പരാമർശം ഉണ്ടെങ്കിൽ മാത്രമേ ആ വിഷയം ഇവിടെ ചേർക്കാനാവൂ.

അതേസമയം അത്തരം ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്ന വിഷയങ്ങളുടെ ഉള്ളടക്കത്തിലെ ഭാഗങ്ങൾ ബ്ലോഗിലെ എഴുത്തിനെ അവലംബിച്ചെഴുതാം. ആ ബ്ലോഗുകളും ക്രിയേറ്റീവ് കോമൺസ് സ്വതന്ത്ര പകർപ്പവകാശ അനുമതി ഉള്ളതായിരിക്കണം എന്ന നിബന്ധന ഇവിടെയുണ്ട്. പക്ഷേ, താങ്കൾ എഴുതുന്ന ലേഖനത്തിലെ ഉള്ളടക്കം താങ്കളുടെ തന്നെ ബ്ലോഗിലെ വാചകങ്ങളാണെന്ന് തെളിയിച്ചാൽ ആ നിബന്ധനയിൽ ഇളവുകളാകാവുന്നതാണ്. എങ്കിലും ബ്ലോഗിനെ ആധാരമാക്കി ലേഖനം ആരംഭിക്കാനാവില്ല എന്നത് ശ്രദ്ധിക്കമല്ലോ.

മലയാളം എഴുതാൻ ഇതുവരെ പഠിച്ചില്ലേ ? ഇവിടെ സഹായം:എഴുത്ത് എന്ന താളിൽ നോക്കി അത് പഠിക്കൂ. വളരെ ലളിതമാണ്. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കൂ. --Adv.tksujith (സംവാദം) 07:26, 7 ജനുവരി 2014 (UTC)[മറുപടി]