Jump to content

ആലവട്ടം കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നാടൻ കളിയാണ് ആലവട്ടം. കളിക്കാരിൽ രണ്ടുപേരൊഴികെയുള്ളവർ കൈകൾ കോർത്ത് പിടിച്ച് വൃത്താകൃതിയിൽ നിൽക്കാം. മാറിനിൽക്കുന്ന ഒരാൾ കുഞ്ഞാടും മറ്റേയാൾ പുലിയും ആയി സങ്കല്പിക്കും. കുഞ്ഞാട് വൃത്തത്തിനുള്ളിൾ (ആലയിൽ) നിൽക്കും. പുലി പുറത്തും. പുലി കൈച്ചങ്ങല തകർത്ത് ആലയിലുള്ള കുഞ്ഞാടിനെ പിടിക്കാൻ ശ്രമിക്കും അംഗങ്ങൾ പരമാവധി ബലം പ്രയോഗിച്ച് അതിനെ ചെറുക്കാൻ ശ്രമിക്കും. പുലി ഓരോ ചങ്ങലയും പരിശോധിച്ച് ഏറ്റവും ബലഹീനമായതിനെ പൊട്ടിച്ച് അകത്തുകടക്കും. അപ്പോൾ അംഗങ്ങൾ വേറൊരു കൈച്ചങ്ങല ഇളക്കി ആടിനെ പുറത്താക്കും. പുലിവീണ്ടും ചങ്ങല തകർത്ത് ആലയ്ക്ക് വെളിയിൽ വരും. അപ്പോഴേക്കും ആടിനെ ആലയിൽ കയറ്റണം. ആടിന് കയറാൻ പറ്റിയില്ലെങ്കിൽ പുലി ആടിന് പിന്നാലെ ഓടി ആടിനെ പിടിക്കും. പിടികിട്ടിയാൽ ചങ്ങല തകർക്കപ്പെട്ടിടത്തെ രണ്ടുപേർ വീണ്ടും ആടും പുലിയുമായി കളി തുടരാം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലവട്ടം_കളി&oldid=2917818" എന്ന താളിൽനിന്ന് ശേഖരിച്ചത്