Jump to content

ആര്യനാട് കരകൗശല ഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശില്പനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ

പാരമ്പര്യത്തിന്റെ കരസ്പർശം കൊണ്ട് ഈട്ടിത്തടിയിൽ ആനകളെ നിർമ്മിക്കുന്ന തച്ചന്മാരുടെ ഗ്രാമമായ ആര്യനാട് പഞ്ചായത്തിലെ ചേരപ്പള്ളിയാണ് 'ആര്യനാട് കരകൗശല ഗ്രാമം' എന്നറിയപ്പെടുന്നത്. ഈട്ടിത്തടിയിൽ ആനകളുടെ ചെറു രൂപങ്ങളാണ് ഇവർ നിർമ്മിക്കുന്നത്. ഈ ആനകൾ നമ്മുടെ കൈവെള്ളയിൽ വയ്ക്കാവുന്ന ചെറുത് മുതൽ ഒരു യഥാർത്ഥ ആനയുടെ പ്രൗഢി വിളിച്ചോതുന്ന ഭീമാകാരമാർ വരെയുണ്ട്. പരമ്പരാഗത കൈത്തൊഴിലിന്റെ പേരിൽ ഈ ചെറുഗ്രാമം ടൂറിസ്റ്റ് ഭൂപടത്തിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. മാത്രമല്ല വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ഇവരുടെ കരവിരുത് നേരിൽ കാണാൻ എത്തുന്നുണ്ട്. [1]

നിർമ്മാണം[തിരുത്തുക]

പ്രാഥമിക നിർമ്മാണം പൂർത്തിയായ ആന ശില്പങ്ങൾ

ഈട്ടി തടിയിൽ ആണ് നിർമ്മാണം. അവിശ്വസനീയമായ മറ്റൊരു വസ്തുത, ഇവയുടെ നിർമ്മാണ വേളയിലെങ്ങും തന്നെ യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്നതാണ്. [2]

പാരമ്പര്യം[തിരുത്തുക]

ഇവിടത്തെ തൊഴിൽപാരമ്പര്യത്തിന് അഞ്ച് ദശകത്തിലേറെ ചരിത്രം പറയാനുണ്ട്. കേരളത്തിന്റെ കലാ സാംസ്‌കാരിക ഭൂപടത്തിൽ ആര്യനാടിന് പ്രത്യേക സ്ഥാനം ഈ ശില്പ ഗ്രാമത്തിലൂടെ കൈവന്നിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. സാംസ്‌കാരിക വകുപ്പ്, കേരള സർക്കാർ [1] 2019 ജൂലൈ 9 ന് ശേഖരിച്ചത്
  2. ജന്മഭൂമി [2] Archived 2019-07-09 at the Wayback Machine. 2019 ജൂലൈ 9 ന് ശേഖരിച്ചത്
  3. വിജിത് ഉഴമലയ്ക്കൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് [3] 2019 ജൂലൈ 14 ന് ശേഖരിച്ചത്
"https://ml.wikipedia.org/w/index.php?title=ആര്യനാട്_കരകൗശല_ഗ്രാമം&oldid=3624381" എന്ന താളിൽനിന്ന് ശേഖരിച്ചത്