Jump to content

അൽ യസഹ് നബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൽയാസ് നബിയുടെ പിൻഗാമിയാണ് പ്രവാചകനായ അൽ യസഹ് നബി. സൂറത്തുൽ അൻആം സൂറത്ത് സ്വാദ് എന്നിവയിൽ ഖുർആനിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ട് അദ്ദേഹം ഉഖ്തുബിന്റെ മകൻ ആണെന്നല്ലാതെ അദ്ദേഹത്തിൻറെ ജീവിതത്തെക്കുറിച്ച് ചരിത്രകാരന്മാർ ഒന്നും പ്രതിപാദിക്കുന്നില്ല. ഇല്ല്യാസ് നബിയുടെ കൂടെ ഒരു ശതകത്തോളം അദ്ദേഹം ജീവിച്ചിരുന്നു. ഇല്യാസ് നബിക്ക് ശേഷം അദ്ദേഹത്തെയാണ് അല്ലാഹു പ്രവാചകനായി നിയോഗിച്ചത്. ലബനാനിൽ വച്ചാണ് അദ്ദേഹം വഫാത്തായത് .അവിടെത്തന്നെ മറവുചെയ്തു.

"https://ml.wikipedia.org/w/index.php?title=അൽ_യസഹ്_നബി&oldid=3057051" എന്ന താളിൽനിന്ന് ശേഖരിച്ചത്