അന്തരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഗീതത്തിലെ രണ്ടു ഖണ്ഡങ്ങളെ തമ്മിൽ ബന്ധിക്കുന്ന ഒരു കണ്ണിയാണ് അന്തരി . ഇത് ഒരു രാഗാംഗരാഗലക്ഷണഗീതത്തിൽ സൂത്രഖണ്ഡത്തിനും ഉപാംഗഖണ്ഡത്തിനും മധ്യേവരുന്നു. ലക്ഷണഗീതത്തിൽ ഉപാംഗഖണ്ഡത്തിന്റെ അവസാനവും ഭാഷാംഗഖണ്ഡത്തിന്റെ തുടക്കത്തിനു മുമ്പും അന്തരി ചേർക്കാറുണ്ട്. മായാമാളവഗൌളരാഗത്തിലുള്ള രവികോടിതേജ എന്ന ലക്ഷണഗീതം ഇതിനൊരുദാഹരണമാണ്. ചില ഗീതങ്ങളിൽ ആവർത്തനത്തിനുപയോഗിക്കുന്ന സംഗീതശകലം കൂടിയാണ് അന്തരി. ഇങ്ങനെ ആവർത്തനത്തിനുപയോഗിക്കുന്ന സംഗീതത്തിന്റെ സാഹിത്യം ഒന്നുതന്നെയോ വ്യത്യസ്തമോ ആകാം. ഖണ്ഡങ്ങളുടെ അവസാനത്തെക്കുറിക്കുന്ന ഗാനഭാഗത്തിനും അന്തരി എന്നു പറയാം.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തരി&oldid=1011914" എന്ന താളിൽനിന്ന് ശേഖരിച്ചത്