Jump to content

അഞ്ജലി ശുക്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഞ്ജലി ശുക്ല
തൊഴിൽഛായാഗ്രാഹക
പുരസ്കാരങ്ങൾമികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം - 2010 (കുട്ടിസ്രാങ്ക്)

ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകയാണ് അഞ്ജലി ശുക്ല. 2010-ൽ കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ആദ്യ വനിതയായി. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ സഹായിയായി ബിഫോർ ദി റെയിൻസ്, മിസ്ട്രസ്സ് ഓഫ് സ്പൈസസ് എന്നീ ഹോളിവുഡ് ചിത്രങ്ങളിലടക്കം അനവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ രാവൺ എന്ന ചിത്രത്തിന്റെ സെക്കൻഡ് യൂണിറ്റ് ക്യാമറാവുമൺ ആയിരുന്നു. ലഖ്‌നൗവിൽ ജനിച്ച അഞ്ജലി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പൂനെ-യിൽ നിന്നുമാണ് ബിരുദം നേടിയത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അഞ്ജലി_ശുക്ല&oldid=3800907" എന്ന താളിൽനിന്ന് ശേഖരിച്ചത്