Jump to content

വിനോദിനി ശശിമോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vinodini Sasimohan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിനോദിനി ശശിമോഹൻ, തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്ന വിശ്വ കലാകേന്ദ്രയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മലയാള സിനിമയിലെ ഒരു ബാലതാരമായിരുന്നു അവർ. ദേവി കന്യാകുമാരി എന്ന ചിത്രത്തിലെ ഭഗവതി ദേവി കന്യകുമാരിയായുള്ള അവരുടെ അഭിനയം ശ്രദ്ധേയമായിരുന്നു.

പ്രശസ്ത ഇന്ത്യൻ ക്ലാസിക്കൽ നർത്തകനായിരുന്ന ഗുരു ഗോപിനാഥിന്റെ ഏറ്റവും ഇളയ പുത്രിയായിരുന്നു വിനോദിനി. ഒരു മുതിർന്ന പത്രപ്രവർത്തകനും ഇപ്പോൾ ശാന്തിഗിരി ആശ്രമത്തിന്റെ  വാർത്താവിനിമയ വകുപ്പിലെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിക്കുന്ന ടി. ശശിമോഹനാണ് അവരെ വിവാഹം കഴിച്ചിരിക്കുന്നത്. കേരള നടനം, കഥകളി, ഒട്ടൻ തുള്ളൽ എന്നീ കലകളിൽ പരിശീലനം നൽകുന്നതിനായി ഗുരു ഗോപിനാഥ് സ്ഥാപിച്ചതാണ് വിശ്വകലാകേന്ദ്രയെന്ന സ്ഥാപനം.

മുൻകാലത്ത് ബേബി വിനോദിനിയെന്നറിയപ്പെട്ടിരുന്ന വിനോദിനി 1960 കളിൽ അക്കാലത്തെ പ്രമുഖ താരങ്ങളായിരുന്ന സത്യൻ, പ്രേംനസീർ, തിക്കുറിശ്ശി, അംബിക, മിസ്സ് കുമാരി, രാഗിണി, ജോസ് പ്രകാശ്, ആറന്മുള പൊന്നമ്മ, കെ.ആർ. വിജയ തുടങ്ങിയ പ്രമുഖ നടന്മാർക്കൊപ്പം ഏകദേശം 17 ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

തെരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

കണ്ണും കരളും എന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടനായി മാറിയ കമലഹാസനോടൊപ്പം ഇരട്ടവേഷത്തിൽ അഭിനയിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Kannum Karalum". vellithira.in. Archived from the original on 2021-10-29. Retrieved 12 February 2010.
"https://ml.wikipedia.org/w/index.php?title=വിനോദിനി_ശശിമോഹൻ&oldid=4085868" എന്ന താളിൽനിന്ന് ശേഖരിച്ചത്