Jump to content

ചിത്തിര (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്ര

ഇടതു ഭാഗത്തുള്ള വലിയ നക്ഷത്രമാണ് ചിത്ര(spica)

കന്നി നക്ഷത്രരാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര (Alpha Virginis). തിളക്കം കൂടിയ നക്ഷത്രങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് ചിത്രക്കുള്ളത്. ഭൂമിയിൽ നിന്ന് 260 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രം ഒരു നീലഭീമനും ബീറ്റ സെഫി വിഭാഗത്തിൽ വരുന്ന ചരനക്ഷത്രവുമാണ്.

ജ്യോതിഷത്തിൽ[തിരുത്തുക]

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ചന്ദ്രപഥത്തിലെ ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് ചിത്തിര. ഈ നാളിന്റെ ആദ്യപകുതിഭാഗം കന്നിരാശിയിലും അവസാനപകുതിഭാഗം തുലാം രാശിയിലും ആയാണ് കണക്കാക്കുന്നത്.

ചിത്തിര നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ[തിരുത്തുക]

രാഷ്ട്രീയം : പിണറായി വിജയൻ രാജഭരണം: ചിത്തിര തിരുനാൾ ബാലരാമവർമ്മ

സാഹിത്യം: മഹാകവി കുമാരനാശാൻ

കല: കെ.എസ്. ചിത്ര, നവ്യ നായർ, കെ.പി.എ.സി. ലളിത


"https://ml.wikipedia.org/w/index.php?title=ചിത്തിര_(നക്ഷത്രം)&oldid=3782979" എന്ന താളിൽനിന്ന് ശേഖരിച്ചത്