Jump to content

നിംസ് മെഡിസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(NIMS Medicity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്താംകല്ലിൽ സ്ഥിതി ചെയ്യുന്ന 350 കിടക്കയുള്ള സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലായ NIMS മെഡിസിറ്റി (നൂറുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഫൌണ്ടേഷൻ) എൻഐഎംഎസ് ഹോസ്പിറ്റൽ എന്നും അറിയപ്പെടുന്നു. നിംസ് മെഡിസിറ്റി 57 വയസ്സുള്ള നൂറുൽ ഇസ്ലാം വിദ്യാഭ്യാസ ട്രസ്റ്റിലെ ആരോഗ്യപരിപാലനത്തിന്റെ ആദ്യ സംരംഭമാണ്. 2005- ൽ സ്ഥാപിതമായതാണ് നിംസ് മെഡിസിറ്റി. നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ഇന്ത്യൻ ആരോഗ്യ പരിപാലന രംഗത്തും ആതുര സേവന രംഗത്തും ശ്രദ്ധേയനായ എം എസ് ഫൈസൽഖാൻ ആണ്. സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെൻറൽ സയൻസ്, നൂറുൽ ഇസ്ലാം കോളേജ് ഓഫ് നഴ്സിങ് എന്നിവയും നിംസ് മെഡിസിറ്റി കാമ്പസിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള കുമാരകോവിൽ, തക്കലേയിൽ സ്ഥിതി ചെയ്യുന്ന നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ മറ്റൊരു പ്രധാന സ്ഥാപനമാണ്.

ഹൃദയ ശസ്ത്രക്രിയ, നെഫ്രോളജി, കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോളജി, ഹെപ്പാറ്റൊളജി, ഗ്യാസ്ട്രോ ഇന്റർവെൻഷൻസ്, ഡയഗ്നോസ്റ്റിക്, തെറാപ്യൂട്ടിക് അപ്പർ ജി.ഐ ആൻഡ് ലോ ജിഐ എൻഡോസ്കോപിക് നടപടിക്രമങ്ങൾ, അപ്പർ ആൻഡ് ലോവർ ജിഐഐ ബ്ലെഡ് മാനേജ്മെന്റ്, പോളിപ്പെക്റ്റോമീസ്, തെറാപ്യൂട്ടിക് ERCP , ക്യാപ്സൂൾ എൻഡോസ്കോപ്പി സേവനങ്ങൾ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി ട്രീറ്റ്മെന്റുകളിൽ എൻഐഎംഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ടൈംസ് ഓഫ് ഇൻഡ്യ എക്സലൻസ് അവാർഡ്, ഏഷ്യൻ ഡയസ്പോറ അച്ചീവേഴ്സ് അവാർഡ് എന്നിവ 2011-ൽ നിംസ് മെഡിസിറ്റി നേടി.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിംസ്_മെഡിസിറ്റി&oldid=4020943" എന്ന താളിൽനിന്ന് ശേഖരിച്ചത്