Jump to content

കുടയത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kudayathoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുടയത്തൂർ
village
Malankara Dam reservoir from Kudayathoor
Malankara Dam reservoir from Kudayathoor
Country India
StateKerala
DistrictIdukki
ജനസംഖ്യ
 (2001)
 • ആകെ9,590
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
കുടയത്തൂരിൽ   ഉരുൾപൊട്ടലാരംഭിച്ച സ്ഥലം

കേരളത്തി ഇടുക്കി ജില്ലയിലുള്ള ഒരു ഗ്രാമമാണ് കുടയത്തൂർ. തൊടുപുഴ- പുളിയന്മല റോഡിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [1] തൊടുപുഴ- പുളിയന്മല റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .[2] ഈ ഗ്രാമത്തിന്റെ ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകൾ(ഇലവീഴാപൂഞ്ചിറ)നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു. പല മലയാള ചലച്ചിത്രങ്ങളുടേയും ഷൂട്ടിംഗ് ഈ ഗ്രാമത്തിൽ വച്ചാണ് ചെയ്തിട്ടുള്ളത്. കുഞ്ഞിക്കൂനൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വിസ്മയത്തുമ്പത്ത്, ദൃശ്യം, കഥ പറയുമ്പോൾ, രസതന്ത്രം തുടങ്ങിയവ അതിൽ ചിലതാണ്. മുട്ടത്തുള്ള ജലവൈദ്യുത പദ്ധതിയായ മലങ്കര അണക്കെട്ട് ഈ ഗ്രാമത്തിലാണ് നദീജലം ശേഖരിച്ചു വെക്കുന്നത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം കുടയത്തൂരിലെ ആകെയുള്ള ജനസംഖ്യ 9590 ആണ്. അതിൽ 4822 പുരുഷന്മാരും 4768 സ്ത്രീകളും ആണ്. [2]

ഉരുൾപൊട്ടൽ[തിരുത്തുക]

2022 ആഗസ്ററ് 29 തിങ്കളാഴ്ച കുടയത്തൂർ സംഗമം ജംഗ്ഷന് സമീപമുള്ള മാളിയേക്കൽ കോളനിക്ക് മുകളിലെ മോർക്കാട് മലയിൽ പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചുപേർ മരണപ്പെട്ടു.[3]

കുടയത്തൂരിലുണ്ടായ  ഉരുൾപൊട്ടൽ നടന്ന സ്ഥലം

അവലംബം[തിരുത്തുക]

  1. http://idukki.nic.in/revenue.htm
  2. 2.0 2.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  3. https://malayalam.news18.com/news/kerala/dead-bodies-are-found-of-five-members-of-a-family-from-kudayathoor-landslide-jk-553271.html#:~:text=%
"https://ml.wikipedia.org/w/index.php?title=കുടയത്തൂർ&oldid=4074874" എന്ന താളിൽനിന്ന് ശേഖരിച്ചത്