Jump to content

ക്ഷിതിമോഹൻ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kshitimohan Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kshitimohan Sen
Photo of Kshitimohan Sen with Rabindranath Tagore
Kshitimohan Sen with Rabindranath Tagore
ജനനം(1880-11-30)30 നവംബർ 1880
മരണം12 മാർച്ച് 1960(1960-03-12) (പ്രായം 79)
ദേശീയതIndian
തൊഴിൽProfessor, writer

ഇന്ത്യക്കാരനായ ഒരു എഴുത്തുകാരനും പണ്ഡിതനുമായിരുന്നു ക്ഷിതിമോഹൻ സെൻ (2 ഡിസംബർ 1880 - 12 മാർച്ച് 1960). ബനാറസിലെ ക്വീൻസ് കോളേജിൽ നിന്ന് സംസ്കൃതം എം എ ബിരുദം നേടിയ അദ്ദേഹം സംസ്കൃതം പ്രൊഫസറായി ജോലി ചെയ്തു.

ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശിൽ) സോനാരംഗിൽ നിന്നുള്ള ഒരു വൈദ്യ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ചമ്പ സംസ്ഥാനത്തിലെ വിദ്യാഭ്യാസ വകുപ്പിലാണ് അദ്ദേഹം തന്റെ പ്രവർത്തന ജീവിതം ആരംഭിച്ചത്. 1908-ൽ രവീന്ദ്രനാഥ ടാഗോറിന്റെ ആഹ്വാനപ്രകാരം അദ്ദേഹം ബ്രഹ്മചാര്യാശ്രമത്തിൽ ചേർന്നു. പിന്നീട് വിദ്യാഭവനിലെ അദ്ധ്യക്ഷൻറെ ചുമതലയും നിർവഹിച്ചു. വിശ്വഭാരതിയുടെ ആദ്യ ദേശികോത്തം (1952) ആയിരുന്നു. വിശ്വഭാരതി സർവ്വകലാശാലയിലെ ആക്ടിംഗ് ഉപാചാര്യനായിരുന്നു (1953-1954). [1] [2] അമർത്യ സെന്നിന്റെ അമ്മയുടെ അച്ഛനാണ് അദ്ദേഹം. [3]

പുസ്തകങ്ങൾ[തിരുത്തുക]

  • കബീർ (1910–11)
  • ഭാരതീയ മധ്യയുഗേർ സാധനാർ ധാര (1930)
  • ഭാരതേർ സംസ്കൃതി (1943)
  • ബംഗ്ലർ സാധന (1945)
  • യുഗ ഗുരു റാംമോഹൻ (1945)
  • ജാതിഭേദ് (1946)
  • ബംഗ്ലാർ ബാവുൾ (1947)
  • ഹിന്ദു സംസ്‌കൃതി സ്വരൂപ് (1947)
  • ഭാരതേർ ഹിന്ദു-മുസൽമാൻ യുക്ത സാധന (1949)
  • പ്രാചിൻ ഭാരതേ നാരി (1950)
  • ചിന്മയ് ബംഗ (1957)
  • ഹിന്ദുമതം (1961)
  • ഒ സാധന (2003)

അവലംബങ്ങൾ[തിരുത്തുക]

  1. "Kshitimohan Sen (1880-1960)". munshigonj.com. Archived from the original on 28 May 2012. Retrieved 18 October 2012.
  2. "Kshitimohan Sen (1880-1960)". Visva-Bharati University. Archived from the original on 1 July 2011. Retrieved 18 October 2012.
  3. "Honorary Degree Citation: Amartya Sen". University of Witswatersrand. Archived from the original on 13 August 2012. Retrieved 18 October 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ഷിതിമോഹൻ_സെൻ&oldid=3696590" എന്ന താളിൽനിന്ന് ശേഖരിച്ചത്