Jump to content

എലിറ്റ്‌സ എൻകോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elitsa Yankova എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Elitsa Yankova
Yankova (green) against Mariya Stadnik during the 2016 Summer Olympics
വ്യക്തിവിവരങ്ങൾ
ജനനം18 September 1994 (1994-09-18) (29 വയസ്സ്)
Varna, Bulgaria
ഉയരം153 cm (5.02 ft)[1]
Sport

ബൾഗേറിയൻ ഫ്രീസ്റ്റൈൽ ഗുസ്തി താരമാണ് എലിറ്റ്‌സ അറ്റനസോവ എൻകോവ എന്ന എലിറ്റ്‌സ എൻകോവ (English: Elitsa Atanasova Yankova (ബൾഗേറിയൻ: Елица Атанасова Янкова). 2016 സമ്മർ ഒളിമ്പിക്‌സിൽ 48 കിലോഗ്രാം മത്സരത്തിൽ ബൾഗേറിയയെ പ്രതിനിധീകരിച്ച് മത്സരിച്ചു വെങ്കല മെഡൽ നേടി[2]. 2016 സമ്മർ ഒളിമ്പിക്‌സിൽ ബൾഗേറിയക്ക് ലഭിച്ച ഏക മെഡലായിരുന്നു ഇത്.[3] കൗമാര പ്രായത്തിൽ, എൻകോവ ഹ്രസ്വദൂര ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിലായിരുന്നു മത്സരിച്ചിരുന്നത്. പിന്നീട് ഫ്രീസ്റ്റൈൽ ഗുസ്തിയിലേക്ക് മാറി. എൻകോവയുടെ പിതാവ് അത്തനാസ് എൻകോവ് ഗ്രീക്ക് റോമൻ ഗുസ്തിക്കാരനായിരുന്നു.[1] 2013ൽ ജൂനിയർ വേൾഡ് ചാംപ്യനായി. 2015ൽ നടുവെല്ലിന് പരിക്ക് പറ്റിയെങ്കിലും പിന്നീട് ഗുസ്തിയിലേക്ക് തിരിച്ചെത്തി.

ജീവിത രേഖ[തിരുത്തുക]

1994 സെപ്തംബർ 18ന് ബൾഗേറിയയിലെ വർണയിൽ ജനിച്ചു. ബൾഗേറിയയിലെ സൗത്ത് വെസ്റ്റ് സർവ്വകലാശാലയിൽ വിദ്യാർഥിനിയാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 Stankova, Krasimira (20 August 2016). "Елица Янкова – Лъвското сърце" (in Bulgarian). Trud. Retrieved 23 August 2016.{{cite web}}: CS1 maint: unrecognized language (link)
  2. "Elitsa Atanasova Yankova". 2016 Summer Olympics. 17 August 2016. Archived from the original on 2016-08-14. Retrieved 17 August 2016.
  3. "Elitsa Yankova brings first medal for team Bulgaria at Rio Olympics". Novitine. 17 August 2016. Retrieved 18 August 2016.
"https://ml.wikipedia.org/w/index.php?title=എലിറ്റ്‌സ_എൻകോവ&oldid=3774400" എന്ന താളിൽനിന്ന് ശേഖരിച്ചത്