Jump to content

പായിപ്പാട് ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പായിപ്പാട് വള്ളംകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി ആലപ്പുഴ ജില്ലയിലെ പായിപ്പാട് ആറിൽ നടത്തുന്ന ജലോത്സവമാണ് പായിപ്പാട് ജലോത്സവം. പായിപ്പാട് ജലോത്സവവും ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രവും തമ്മിൽ ഐതിഹ്യപരമായി ബന്ധമുണ്ട്.

ഐതിഹ്യം[തിരുത്തുക]

ഹരിപ്പാട് ഗ്രാമത്തിലെ ജനങ്ങൾ ഒരു അയ്യപ്പക്ഷേത്രം നിർമ്മിക്കുവാൻ നിശ്ചയിച്ചു. വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനു മുൻപ് സുബ്രമണ്യ സ്വാമിയുടെവിഗ്രഹം കായംകുളം നദിയിൽ ഉണ്ടെന്ന് ചിലർക്ക് സ്വപ്നമുണ്ടായി. നദിയിലെ ഒരു ചുഴിയിലാണ് വിഗ്രഹം കിടക്കുന്നത് എന്നായിരുന്നു സ്വപ്നം. ഇതനുസരിച്ച് വിഗ്രഹം കണ്ടെത്തിയ ജനങ്ങൾ ജലത്തിലൂടെ ഒരു ഘോഷയാത്രയായി ഒരുപാട് വള്ളങ്ങളുടെ അകമ്പടിയോടെ ഒരു വള്ളത്തിൽ‍ വിഗ്രഹം ഹരിപ്പാടേയ്ക്ക് കൊണ്ടുവന്നു. ഈ സംഭവത്തിന്റെ ഓർമ്മക്കാണ് എല്ലാ വർഷവും പ്രശസ്തമായ പായിപ്പാട് ജലോത്സവം നടത്തുന്നത്.

വള്ളംകളി[തിരുത്തുക]

ജലോത്സവത്തിന്റെ അവസാനദിവസമാണ് പ്രസിദ്ധമായ പായിപ്പാട് വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുക്കുക. വള്ളം കളിക്കാർ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ വന്ന് ദൈവത്തെ വണങ്ങി പൂവും മാലയും വാങ്ങി വള്ളങ്ങളിൽ ചാർത്തിയാണ് മത്സരം തുടങ്ങുന്നത്.

കേരളത്തിലെ മറ്റു പ്രശസ്തമായ വള്ളംകളികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]