Jump to content

ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജയിന്റ് കോണ്ടിലോമ അക്യുമിനേറ്റം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം
മറ്റ് പേരുകൾGiant condyloma of Buschke–Löwenstein tumor
Man, aged 63, with a massive cauliflower-like penile mass with several urinary fistulae making the penile shaft indistinguishable.

ജയന്റ് കോണ്ടൈലോമാ അക്യൂമിനേറ്റം അഥവാ ബുഷ്കെ- ലോവെൻസ്റ്റെയിൻ ട്യൂമർ എന്നത് ഗുഹ്യഭാഗത്തെ ചർമ്മത്തിൽ അതിവേഗത്തിൽ ഉണ്ടാവുന്ന അരിമ്പാറ പോലുള്ള വെറുക്കസ് അർബുദമാണ്.[1] ഇംഗ്ലീഷ്: Giant condyloma acuminatum ( Buschke–Löwenstein tumor. ഹൂമൻ പാപ്പിലോമ വൈറസ് ആണിതിനു കാരണക്കാരൻ.[2]

ഇവയുടെ വലിപ്പം നിമിത്തം ഈ മുഴകൾ വ്യാപനശേഷിയും കൂടിയവയും വിനാശകാരികളുമാണ്. വളരെ വേഗത്തിൽ വളരുന്ന ഇവയുടെ സമ്മർദ്ദം മൂലം സമീപസ്ഥങ്ങളായ അവയങ്ങളിൽ സമ്മർദ്ദം ഏർപ്പെടാം.[3] പൊതുവായി ഇവ സൗമ്യകാരികൾ ആണെങ്കിലും ദീർഘകാലം നിലനിന്നാൽ സ്ക്വാമസ് കോശ അർബുദമായി മാറാനുള്ള കഴിവുള്ളവയാണ്. മറ്റു അവയവങ്ങളിലേയ്ക്ക് പകർച്ചയും ഉണ്ടാകാം. [4][5][6] ഹൂമൻ പാപ്പില്ലോമ വൈറസുകളുടെ 6 ഉം 11 വിഭാഗങ്ങളാണ് ഈ അസുഖം ഉണ്ടാക്കുന്നത്. [3]

ചികിത്സ[തിരുത്തുക]

ശസ്ത്രക്രിയയിലൂടെ നിക്കം ചെയ്യുന്നതും കീമോറേഡിയോതെറാപ്പിയും ആണ് ചികിത്സകൾ.[4][6][5] പുരുഷന്മാരിൽ ലിംഗം നിലനിർത്താൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും അതിനു കഴിയാറില്ല. ചികിത്സയ്ക്കു ശേഷം വീണ്ടും ഈ അവസ്ഥ വരാനുള്ള സാധ്യത അധികമായതുകൊണ്ട് നല്ല നിരീക്ഷണം ആവശ്യമാണ്. [3]

റഫറൻസുകൾ[തിരുത്തുക]

  1. Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 978-1-4160-2999-1.
  2. "Condyloma Acuminata". Retrieved 2010-09-22.
  3. 3.0 3.1 3.2 Pettaway CA, Crook JM, Pagliaro LC. Tumors of the penis. In: Wein AJ, Kavoussi LR, Partin AW, Peters CA, eds. Campbell-Walsh Urology. 11th ed. Philadelphia, PA: Elsevier; 2016: ch 37.
  4. 4.0 4.1 Kim HG, Kesey JE, Griswold JA. Giant anorectal condyloma acuminatum of Buschke-Löwenstein presents difficult management decisions. J Surg Case Rep. 2018 Apr 3;2018(4):rjy058. PMID 29644039
  5. 5.0 5.1 Venter F, Heidari A, Viehweg M, Rivera M, Natarajan P, Cobos E. Giant condylomata acuminata of Buschke-Lowenstein associated with paraneoplastic hypercalcemia. J Investig Med High Impact Case Rep. 2018 Feb 15;6:2324709618758348. PMID 29479542
  6. 6.0 6.1 Papapanagiotou IK, Migklis K, Ioannidou G, et al. Giant condyloma acuminatum-malignant transformation. Clin Case Rep. 2017 Feb 23;5(4):537-8. PMID 28396786