Jump to content

ആർ. രാമചന്ദ്രൻ (രാഷ്ട്രീയപ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ. രാമചന്ദ്രൻ
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 20 2016 – മേയ് 3 2021
മുൻഗാമിസി. ദിവാകരൻ
പിൻഗാമിസി.ആർ. മഹേഷ്
മണ്ഡലംകരുനാഗപ്പള്ളി
സി.പി.ഐ കൊല്ലംജില്ലാ സെക്രട്ടറി
ഓഫീസിൽ
2012–2016
മുൻഗാമികെ. പ്രകാശ് ബാബു
പിൻഗാമിഎൻ. അനിരുദ്ധൻ
വൈസ് പ്രസിഡന്റ്, കൊല്ലം ജില്ലാ പഞ്ചായത്ത്
ഓഫീസിൽ
2004–2005
മുൻഗാമിഎസ്. സുദേവൻ
പിൻഗാമിസി.പി.സുധീഷ്കുമാർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-10-15) 15 ഒക്ടോബർ 1952  (71 വയസ്സ്)
കരുനാഗപ്പള്ളി
മരണംനവംബർ 21, 2023(2023-11-21) (പ്രായം 71)
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിസി.പി. പ്രിയദർശിനി
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • കളത്തിൽ രാഘവൻ ഉണ്ണിത്താൻ (അച്ഛൻ)
  • ഈശ്വരിയമ്മ (അമ്മ)
വസതികരുനാഗപ്പള്ളി
As of സെപ്റ്റംബർ 10, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവും കേരള നിയമസഭയിലെ അംഗവുമാണ് ആർ. രാമചന്ദ്രൻ. സി.പി.ഐ. മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും പാർട്ടി സംസ്ഥാന സമിതി അംഗവുമാണ്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയാണ്. 2016 മുതൽ നിയമസഭയിൽ കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊല്ലം ജില്ലാ കൺവീനർ ആയിരുന്നു.

ജീവിതരേഖ[തിരുത്തുക]

1952 ഒക്ടോബർ 15ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരിയമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രിയ ആദർശങ്ങളിൽ ആകൃഷ്ടനായി.അർബുദ രോഗബാധയെ തുടർന്ന് 2023 നവംബർ 21 ന് അന്തരിച്ചു.

പൊതു പ്രവർത്തനം[തിരുത്തുക]

വിദ്യാഭ്യാസ കാലത്ത് എ.ഐ.എസ്.എഫ് ലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എ ഐ എസ് എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടിയും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ സി.പി.ഐ കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി സെക്രട്ടറിയായി 1982ൽ താലൂക്ക് കമ്മറ്റി വിഭജിച്ച് കരുനാഗപ്പള്ളി ,ചവറ മണ്ഡലം കമ്മറ്റി സെക്രട്ടറിയായി. 1991 ൽ കൊല്ലം ജില്ലാ കൗൺസിലിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പന്മന ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് 2000 ൽ കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തു. 2004 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി.ഇതിനിടയിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായി. 2006 ൽ സിഡ്കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.2012 ൽ സി.പി.ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി , സംസ്ഥാന കമ്മറ്റി അംഗവുമാണ്.ഇടതുപക്ഷ ജനാധിപത്യ മുന്നണി യുടെ കൊല്ലം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്.2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

മത്സരിച്ച തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും ആർ. രാമചന്ദ്രൻ
2016[1] കരുനാഗപ്പള്ളി നിയമസഭാമണ്ഡലം ആർ. രാമചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, എൽഡിഎഫ് സി.ആർ. മഹേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് വിജയിച്ചു

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members.htm